ചിക്കന്റെ വില ഒരു നിയന്ത്രണവുമില്ലാതെ കുതിക്കുന്നത് തടയാന്‍ സര്‍ക്കാര്‍ അടിയന്തരമായി വിപണിയില്‍ ഇടപെടണമെന്ന് കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍.
ഒരാഴ്ച്ചയ്ക്കിടെ 40 ശതമാനത്തോളമാണ് ചിക്കന് വില വര്‍ധിച്ചത്.
സംസ്ഥാനത്തെ ചിക്കന്‍ വിപണി നിയന്ത്രിക്കുന്ന അന്യസംസ്ഥാന ലോബിയുടെ ലാഭക്കൊതിയാണ് ചിക്കന്റെ വില വര്‍ധനവിന് പ്രധാന കാരണമെന്ന് കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ പ്രസിഡന്റ് ജി. ജയപാലും ജനറല്‍ സെക്രട്ടറി കെ.പി ബാലകൃഷ്ണ പൊതുവാളും വ്യക്തമാക്കി.
ആഭ്യന്തര ഫാമുകളിലെ ചിക്കന്റെ ക്ഷാമവും ഇതര സംസ്ഥാന ലോബികള്‍ മുതലെടുക്കുന്നു. കൊവിഡിനെ തുടര്‍ന്നുള്ള പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന ഹോട്ടല്‍ മേഖലയ്ക്ക് ചിക്കന്റെ വിലവര്‍ധനവ് കനത്ത തിരിച്ചടിയാണ്. അടിക്കടിയുള്ള ചിക്കന്റെ വിലവര്‍ധനവ് തടയാന്‍ സര്‍ക്കാര്‍ അടിയന്തിരമായി വിപണിയില്‍ ഇടപെടണം. തദ്ദേശ ചിക്കന്‍ ഫാമുകളിലെ ചിക്കന്‍ ഉല്‍പ്പാദനം വര്‍ധിപ്പിച്ച് അവ വിപണിയിലെത്തിച്ച് ചിക്കന്റെ വിലവര്‍ധനവ് പിടിച്ചുനിര്‍ത്തണമെന്നും അസോസിയേഷന്‍ നേതാക്കള്‍ ആവശ്യപ്പെട്ടു.