കുട്ടനാട്ടിൽ ഹൗസ് ബോട്ട് മുങ്ങി ഒരു മരണം. രാവിലെ പത്തരയക്ക് കന്നിട്ട ജെട്ടിക്ക് സമീപമാണ് സംഭവം. രാത്രി തമിഴ്നാട് സ്വദേശികളുമായി യാത്ര പോയ കാര്‍ത്തിക എന്ന ബോട്ട് പുലർച്ചെ നാലരക്ക് അതിഥികളെ തീരത്ത് ഇറക്കി, തൊട്ടുപിന്നാലെ ബോട്ട് മുങ്ങി. രാവില പത്തരയോടെ സഹായിയായ പ്രസന്നനെ ഇവരുടെ ലഗേജ് എടുക്കാന്‍ ബോട്ടിലേക്ക് കയറ്റി. ഈ സമയം ബോട്ടിന‍്റെ ഒരുചെറിയ ഭാഗം മാത്രമേ പുറത്ത് കാണാനുണ്ടായിരുന്നുള്ളൂ. പ്രസന്നൻ കയറിയതോടെ ബോട്ട് പൂര്‍ണമായി മൂങ്ങുകയും ഉള്ളില്‍ കുടുങ്ങുകയുമായിരുന്നു.