Spread the love

പനമരം ∙ ടൗണിനു സമീപം വാനരപ്പടയുടെ ശല്യവും ആക്രമണവും അതിരൂക്ഷം. വനത്തിൽ നിന്നു സഞ്ചരിച്ചു കൂട്ടമായെത്തി കൃഷിയിടങ്ങളിലും മറ്റും തമ്പടിക്കുന്ന കുരങ്ങുകളാണു നാട്ടുകാർക്കും കർഷകർക്കും വിദ്യാർഥികൾക്കും ദുരിതമാകുന്നത്. ടൗണിനു സമീപത്തെ ഹയർസെക്കൻഡറി സ്കൂളിലും സമീപത്തെ ഗവ.ആശുപത്രി കെട്ടിടവും വാനരപ്പട കയ്യടക്കിയിരിക്കുകയാണ്. കെട്ടിടങ്ങൾക്കു മുകളിൽ കയറുന്ന കുരങ്ങുകൾ പലപ്പോഴും ഓടുകൾ ഇളക്കി മാറ്റുന്നതും ശുദ്ധജല ടാങ്കുകളുടെ മൂടി മാറ്റി വെള്ളം നശിപ്പിക്കുന്നതും പതിവാണ്.

കൂട്ടമായെത്തുന്ന വാനരപ്പടയെ ഓടിച്ചാലും പോകാൻ കൂട്ടാക്കാത്ത അവസ്ഥയാണ്. സ്കൂളിനു സമീപത്തെ കുടുംബങ്ങൾക്കും കുരങ്ങുകൾ തീർക്കുന്ന ദുരിതം ചെറുതല്ല. മുൻപു കുരങ്ങുശല്യം രൂക്ഷമായതിനെ തുടർന്ന് വനംവകുപ്പിനെ അറിയിച്ചപ്പോൾ കൂട് സ്ഥാപിച്ചു കുരങ്ങുകളെ പിടിച്ചെങ്കിലും പൂർണമായും പിടിച്ചുമാറ്റാൻ നടപടി സ്വീകരിക്കാത്തതാണു വീണ്ടും കുരങ്ങുശല്യം വർധിക്കാൻ കാരണമെന്നു നാട്ടുകാർ പറയുന്നു. യുദ്ധകാലാടിസ്ഥാനത്തിൽ പ്രദേശത്തെ ശല്യക്കാരായ മുഴുവൻ കുരങ്ങുകളെയും കൂടുവച്ചു പിടികൂടണമെന്നാണു നാട്ടുകാരുടെ ആവശ്യം.

Leave a Reply