ആലപ്പുഴ : ആലപ്പുഴയിൽ വയോധിക തലയ്ക്കടിയേറ്റു മരിച്ചനിലയിൽ. തിരുവമ്പാടി കല്ലുപുരയ്ക്കൽ ലിസി (65) ആണു മരിച്ചത്. ലിസിയുടെ ഭർത്താവ് പൊന്നപ്പനെ സമീപത്തു കൈഞരമ്പു മുറിച്ച നിലയിൽ കണ്ടെത്തി. ഇയാൾക്കു മാനസിക അസ്വാസ്ഥ്യമുള്ളതായി പൊലീസ് പറഞ്ഞു. സംഭവം നടക്കുമ്പോൾ ലിസിയും പൊന്നപ്പനും മാത്രമാണു വീട്ടിലുണ്ടായിരുന്നത്. മകൻ ആശുപത്രിയിൽ പോയിരിക്കുകയായിരുന്നു.