
സൗദി അറേബ്യയിൽ ജിസാനിൽ അരാംകോ എണ്ണ കമ്പനിയുടെ ശാഖയിൽ ഉൾപ്പടെ നാലിടത് വീണ്ടും ഹൂതികളുടെ ആക്രമണം. ജിസാനിൽ അരാംകോ കമ്പനി, ദർഫ്രാൻ അൽ ജനൂബ് പവർ സ്റ്റേഷൻ, അൽ ഷഫീഖിലെ ഡീസലിനേഷൻ പ്ലാന്‍റ് എന്നിവിടങ്ങളിലേക്കാണ് ഡ്രോൺ ആക്രമണം ഉണ്ടായത്. ഡ്രോൺ ആക്രമണത്തിന് പുറമെ ജിസാനിൽ മിസൈൽ ആക്രമണം ഉണ്ടായതായും റിപ്പോർട്ടുണ്ട്. ഖാമിസ് മുഷെയ്തിലെ ഗാസ് സ്റ്റേഷനിലേക്കായിരുന്നു നാലാമത്തെ ഡ്രോൺ ആക്രമണം ഉണ്ടായത്. ഡ്രോൺ ആക്രമണത്തിൽ ആളപയാമില്ല.