Spread the love

വരുന്നത് ഓണം പൂവും പൂക്കളവും ഓണക്കോടിയും ഉഗ്രനൊരു സദ്യയും കൂടിയായാലേ ഓണം തികയുകയുള്ളൂ. സദ്യയുടെ കാര്യമാണെങ്കിൽ സ്വാദിന്റെ പൂർണ ആസ്വാദനത്തിലെത്തണമെങ്കിൽ എല്ലാ രുചി കോളങ്ങളും തികയണം. പച്ചടിയും കിച്ചടിയും തോരനും അച്ചാറും ഓലനും കാളനും പുളിയിഞ്ചിയുമൊക്കെ വേണം. എങ്കിൽ ഇതവണയൊരു ബീറ്റ്റൂട്ട് പച്ചടിയായാലോ..

വേണ്ട ചേരുവകൾ

ബീറ്റ്റൂട്ട് – 2 എണ്ണം (ചെറുതായി അരിഞ്ഞത് )

വെള്ളം – ആവശ്യത്തിന്

ഉപ്പ് – ആവശ്യത്തിന്

അരയ്ക്കാൻ:

തേങ്ങ ചിരണ്ടിയത് – ½ കപ്പ്

കടുക് – ½ ടീസ്പൂൺ

ജീരകം – ½ ടീസ്പൂൺ

പച്ചമുളക് – 2 എണ്ണം

തൈര് – ½ കപ്പ്

താളിക്കാനായി:

നെയ്യ് – 1 ടേബിള്‍സ്‌പൂൺ

കടുക് – ½ ടീസ്പൂൺ

വറ്റൽമുളക് – 2 എണ്ണം

കറിവേപ്പില – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

1. ബീറ്റ്റൂട്ട് വെള്ളവും ഉപ്പും ചേർത്ത് വേവിക്കുക.

2. തേങ്ങ, കടുക്, ജീരകം, പച്ചമുളക്, കുറച്ച് തൈര് എന്നിവ ചേർത്ത് അരച്ചു പേസ്റ്റ് ഉണ്ടാക്കുക.

3. വേവിച്ച ബീറ്റ്റൂട്ടിൽ അരച്ച മിശ്രിതവും ചേർത്ത് ഇളക്കി കുറച്ച് നേരം വേവിക്കുക.

4. സ്റ്റൗ ഓഫ് ചെയ്ത ശേഷം ഒരു കപ്പ് ഉടച്ച തൈര് ചേർക്കുക.

5. ഇനി നെയ്യിൽ കടുക്, വറ്റൽമുളക്, കറിവേപ്പില ചേർത്ത് താളിക്കുക.

6. അത് പച്ചടിയിൽ ചേർത്ത് കലക്കി മാറ്റി വെക്കുക. ഇതോടെ അടിപൊളി ബീറ്റ്റൂട്ട് പച്ചടി തയ്യാർ.

Leave a Reply