Spread the love

തനിക്കിഷ്ടപ്പെട്ട ആരോഗ്യകരമായ പാചക റെസിപ്പികൾ നടി ആലിയ ഭട്ട് യൂട്യൂബ് ചാനലിലൂടെ പങ്കുവയ്‌ക്കാറുണ്ട്. അതിൽ ഏറെ പ്രചാരം നേടിയ രണ്ട് വിഭവങ്ങളാണ് ചിയ പുഡ്ഡിംഗും ബീറ്റ്റൂട്ട് സാലഡും. വളരെ എളുപ്പത്തിൽ പാകം ചെയ്യാവുന്ന ഇവ ശരീരഭാരം കുറയ്‌ക്കാനും കൊളസ്‌ട്രോൾ ഇല്ലാതാക്കാനും സഹായിക്കും. എന്നാൽ ഏറെ രുചികരവുമാണ്. ഈ വെജിറ്റേറിയൻ വിഭവങ്ങൾ എങ്ങനെയാണ് പാകം ചെയ്യുന്നതെന്ന് നോക്കാം

  • ബീറ്റ്‌റൂട്ട് സാലഡ്

ചേരുവകൾ
1. വേവിച്ച് ചെറുതായി നുറുക്കിയ ബീറ്റ്റൂട്ട്
2. ഒരു കപ്പ് തൈര്
3. കുരുമുളക് പൊടി
4. ചാട്ട് മസാല
5. മല്ലിയില
6. 1/4 ടേബിൾ സ്പൂൺ എണ്ണ
7. കടുക്
8. ജീരകം
9. കറിവേപ്പില
10. കായപ്പൊടി

ഒരു ബൗളിൽ വേവിച്ച് ചെറുതായി നുറുക്കിയെടുത്ത ബീറ്റ്റൂട്ട് എടുക്കുക. ഇതിലേക്ക് തൈര് ചേർത്ത് നന്നായി യോജിപ്പിക്കുക. ശേഷം ഈ മിശ്രിതത്തിലേക്ക് അൽപ്പം കുരുമുളക് പൊടി, ചാട്ട് മസാല, മല്ലിയില നുറുക്കിയത് എന്നിവ ചേർക്കാം. ഇത് മാറ്റിവച്ച ശേഷം ഒരു പാൻ ചൂടാക്കി ഇതിലേക്ക് 1/4 ടേബിൾ സ്പൂൺ എണ്ണ ഒഴിക്കുക. എണ്ണയിൽ കടുകിട്ട് പൊട്ടിച്ച ശേഷം ജീരകം കറിവേപ്പില, കായപ്പൊടി എന്നിവ കൂടെ ചേർത്ത് ചൂടാക്കി ഈ താളിപ്പ് ബീറ്റ്‌റൂട്ട് -തൈര് മിശ്രിതത്തിലേക്ക് ചേർക്കാം. സ്വാദിഷ്ടമായ ബീറ്റ്‌റൂട്ട് സാലഡ് റെഡി.

  • ചിയ പുഡ്ഡിംഗ്

ചേരുവകൾ
1. ഒരു ടേബിൾ സ്പൂൺ വറുത്ത ചിയ സീഡ്
2. ഒരു കപ്പ് തേങ്ങാപ്പാൽ
3. ഒരു ടേബിൾ സ്പൂൺ പ്രോട്ടീൻ പൗഡർ

ചിയ സീഡ്‌സ്, തേങ്ങാപ്പാൽ, പ്രോട്ടീൻ പൗഡർ എന്നിവ ഒരു ബൗളിൽ ചേർത്ത് നന്നായി യോജിപ്പിക്കുക. ഇത് കുറച്ചുനേരം ഫ്രിഡ്ജിൽ വെച്ചശേഷം ചെറിയ തണുപ്പോടുകൂടി കഴിക്കാവുന്നതാണ്.

Leave a Reply