Spread the love

തമന്ന ഭാട്ടിയ എന്ന നടിയെ ഓർക്കാൻ മലയാളികൾക്ക് ഹാപ്പി ഡേയ്സ് എന്ന ഒറ്റ പടം മതി. പയ്യയും ഏറ്റവുമൊടുവിൽ മലയാളത്തിൽ പുറത്തിറങ്ങിയ ജനപ്രിയ നായകനൊപ്പമുള്ള ബാന്ദ്രയുമൊക്കെ കസറിയെങ്കിലും ബാഹുബലി ആണ് എന്നും മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള തമന്നയുടെ ചിത്രം.

ഇത്തരത്തിൽ തെന്നിന്ത്യയിലെ എല്ലാ ഇന്ടസ്ട്രിയിലും ഉയർന്ന പ്രതിഫലം വാങ്ങി അഭിനയിച്ചും ബോളിവുഡിലും ഇന്ത്യയിലെ തന്നെ ടോപ് കമ്പനികളുടെ പരസ്യ ചിത്രങ്ങളിൽ ഭാഗമായും മുന്നോട്ടു നീങ്ങുന്ന തമന്നയ്ക്ക് സാമ്പത്തിക ഞെരുക്കങ്ങൾ ഉണ്ടെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? അതും എല്ലാ വർഷങ്ങളും പടങ്ങൾ ചെയ്യുന്ന, ഒരു പടത്തിനു 4-5 കോടി വാങ്ങുന്ന ഒരു നടി. വിശ്വസിക്കാൻ അൽപം പ്രയാസമുണ്ടല്ലേ? എന്നാൽ ഇതാണ് പുറത്തുവരുന്ന വാർത്തകൾ.

സാമ്പത്തിക ഞെരുക്കം കാരണം തമന്ന മുംബൈയിലെ അന്ധേരി വെസ്റ്റ് വീർ ദേശായി റോഡിലുള്ള തൻ്റെ അപ്പാർട്ട്മെൻ്റ് ഇന്ത്യൻ ബാങ്കിൽ പണയപ്പെടുത്തി 7.84 കോടി രൂപ വായ്പയെടുത്തുവെന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. 110 കോടിയുടെ ആസ്തി തമന്നയ്ക്കുണ്ടെന്നായിരുന്നു മുൻപ് പല മീഡിയകളും റിപ്പോർട്ട് ചെയ്തത്. അതായത് ഇന്ത്യയിലെ തന്നെ അതിസമ്പന്നരായ നടിമാരിൽ ഒരാൾ. എന്നാലിപ്പോൾ നടിയുടെ അപ്രതീക്ഷിത സാമ്പത്തിക തകർച്ചയ്ക്കുള്ള കരണമെന്തെന്നാണ് ആരാധകർ ഉറ്റു നോക്കുന്നത്.

അഭിനയിച്ച് സമ്പാദിച്ച പണം തമന്ന റിയൽ എസ്റ്റേറ്റിൽ നിക്ഷേപിച്ചിരുന്നുവത്രെ. ഇതിൽ നഷ്ടം നേരിട്ടതും സാമ്പത്തികമായി ബിസിനെസ്സിൽ പരാജയപ്പെട്ടതുമാണ് ഇതിനുപിന്നിലെ കാരണമെന്നാണ് ഊഹങ്ങൾ. എന്തായാലും നടി എന്തിന് തന്റെ വസ്തു പണയപ്പെടുത്തിയെന്നും ആരെങ്കിലും ചതിച്ചതാണോ ? ഇനിയെന്തൊക്കെ പണയപ്പെടുത്തും എന്നുമൊക്കെ കണ്ടറിയണം!!

Leave a Reply