Spread the love

അപകടം അതിജീവിച്ചതെങ്ങനെ? നസ്രിയ നൽകിയ പിന്തുണ; ഹൃദയം തൊടുന്ന കുറിപ്പുമായി ഫഹദ് ഫാസിൽ

ജീവിതത്തിൽ ഉണ്ടായ ഒരു വലിയ അപകടത്തെക്കുറിച്ചും അത് അതിജീവിച്ചതിനെക്കുറിച്ചും ഒപ്പം ഭാര്യ നസ്രിയ തനിക്ക്
നൽകുന്ന പിന്തുണയെക്കുറിച്ചും ഹൃദയസ്പർശിയായാണ് ഫഹദ് ഫാസിൽ കുറിച്ചിരിക്കുന്നത്. മലയൻകുഞ്ഞ് എന്ന സിനിമയുടെ
ചിത്രീകരണത്തിനിടെ ആണ് ഫഹദിന് അപകടം സംഭവിക്കുന്നത്. ഡോക്ടർമാർ ക്ലോസ് എന്നാണ് പറഞ്ഞതെന്ന് ഫഹദ് ഓർക്കുന്നു.
വീണപ്പോൾ മുഖം താഴെയടിക്കും മുമ്പ് തന്നെ ഞാൻ കൈകൾ കുത്തി. 80 ശതമാനം സംഭവങ്ങളിലും വീഴ്ചയുടെ ആഘാതത്തിൽ
ആളുകൾക്ക് സാധിക്കില്ല. പക്ഷേ മനസ്സാന്നിധ്യം കൈവെടിയാത്തതിനാൽ അത് സാധിച്ചു. മുൻപത്തെ പോലെ ഭാഗ്യംവീണ്ടും തുണച്ചു.
പക്ഷേ എന്‍റെ ലോക്‍ഡൗൺ അങ്ങനെ മാർച്ച് രണ്ടിന് തുടങ്ങിയെന്നും ഫഹദ് കുറിക്കുന്നു.

മാലിക് എന്ന ഏറെ പ്രതീക്ഷകൾ ഉള്ള ബിഗ് ബജറ്റ് ചിത്രം തിയറ്ററിൽ റിലീസ് ചെയ്യാത്തതിലെ നിരാശയും താരം മറച്ചു വയ്ക്കുന്നില്ല.
അടുത്ത കാലത്ത് ഓടിടിയിൽ റിലീസ് ചെയ്ത തന്‍റെ സിനിമകൾ അത്തരം പ്ലാറ്റ് ഫോമിന് വേണ്ടി നിർമിച്ചതായിരുന്നു. എന്നാൽ മാലിക്
അങ്ങനെ ആയിരുന്നില്ല. ആ ചിത്രവുമായി ബന്ധപ്പെട്ട എല്ലാവരുടെയും വർഷങ്ങളായുള്ള പരിശ്രമത്തിന്‍റെ ഫലമാണ്. എന്നാൽ
എല്ലാവരും ചേർന്നെടുത്ത തീരുമാനത്തോട് താനും യോജിക്കുന്നു. എല്ലാവരും സിനിമ കാണണമെന്നും ഫഹദ് അഭ്യർത്ഥിച്ചു.

ബാംഗ്ലൂർ ഡേയ്സിന്‍റെ ഏഴാം വാർഷികത്തിന്‍റെ സന്തോഷവും നസ്രിയയോടുള്ള പ്രണയവും അവർ തന്ന പിന്തുണയും എല്ലാം
ഫഹദ് കുറിച്ചിട്ടുണ്ട്. ഒരു എഴുത്തും ഒപ്പം ഒരു മോതിരവും നൽകിയാണ് എന്റെ ഇഷ്ടം നസ്രിയയെ അറിയിച്ചത്. നസ്രിയ യെസ്
പറഞ്ഞില്ല നോ എന്നും പറഞ്ഞില്ല. മറ്റ് രണ്ട് സിനിമകളിൽ കൂടി അഭിനയിക്കുന്പോഴും നസ്രിയയെ കാണാനുള്ള ആഗ്രഹം കൊണ്ട്
ബാംഗ്ലൂർ ഡെയ്സ് ലൊക്കേഷനിൽ ഓടിയെത്തി.

എനിക്കൊപ്പം ജീവിക്കാൻ തീരുമാനിച്ചതിനാൽ നസ്രിയ ഒരുപാട് കാര്യങ്ങൾ ജീവിതത്തിൽ വേണ്ടെന്നു വച്ചിട്ടുണ്ട്. അത്തരം ചിന്തകൾ
അലട്ടുമ്പോൾ രസകരമായ മറുപടിയാണ് നസ്രിയ നൽകുക. ” നിങ്ങൾ ആരാണെന്നാണ് വിചാരം. ഒരു ജീവിതമല്ലേ ഉള്ളൂ. ആവശ്യമുള്ളവരെയും
ആവശ്യമുള്ളതിനെയും ബാഗിൽ നിറച്ച് മുന്നോട്ട് പോവുക” . വിവാഹം കഴിഞ്ഞ് ഏഴ് വർഷമായിട്ടും റിമോട്ട് ബാത്ത് റൂമിൽ കൊണ്ടു വയ്ക്കുന്നത്
പോലുള്ള അബദ്ധങ്ങൾ താൻ ചെയ്യാറുണ്ടെന്ന് താരം സമ്മതിക്കുന്നു. എന്നാലും കൂളായി ഇതേ ചോദ്യം നസ്രിയ ചോദിക്കും. നസ്രിയ വന്ന ശേഷമാണ്
ജീവിതത്തിൽ നേട്ടങ്ങൾ ഉണ്ടായത്. നസ്രിയക്ക് അത്രക്ക് ഉറപ്പില്ലായിരുന്നെങ്കിൽ ജീവിതം മറ്റൊന്നാകുമായിരുന്നു എന്നും ഫഹദ് പറയുന്നു.

എപ്പോഴും പഠിച്ചു കൊണ്ടിരിക്കുക എന്നതാണ് ഞാൻ പിൻതുടരുന്ന രീതി. ഒരു കഥ എങ്ങനെ അവസാനിക്കുന്നു എന്നത് എപ്പോഴും കൗതുകത്തോടെ
നോക്കാറുണ്ട്. എന്‍റെ ജീവിതകഥയും അവസാനിച്ചതായി തോന്നിയിട്ടുണ്ട്. എന്നാൽ നേട്ടങ്ങളോടെയും കോട്ടങ്ങളോടെയും അത് തുടരുകയാണ്.
എല്ലാ അവസാനത്തിനും ഒരു നല്ല കഥയുടെ തുടക്കമാണ്. നമ്മുടെയോ നമ്മൾ ഭാഗമായ മറ്റൊരാളുടേയോ കഥയുടെ തുടക്കമാകാം അത്.
പക്ഷേ നമുക്ക് അതിൽ കൃത്യമായ റോൾ ഉണ്ട്. ഈ കാലം ബുദ്ധിമുട്ടുള്ളതാണ്. പക്ഷേ ഒരു പുതിയ കഥയ്ക്കായി ഇതും അവസാനിക്കും
എന്ന ശുഭാപ്തി വിശ്വാസത്തോടെയാണ് ഫഹദ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

Leave a Reply