ബോചെയെന്ന് ആരാധകര്‍ വിളിപ്പേരിട്ട ബോബി ചെമ്മണ്ണൂരിനെ കുറിച്ച് മലയാളികൾക്ക് യാതൊരു മുഖവുരയും ആവശ്യമില്ല. അത്രയ്ക്ക് സുപരിചിതനാണ് ബോചെ മലയാളികൾക്ക്. തോന്നുന്നതെല്ലാം ചെയ്യുന്ന, ആഗ്രഹിക്കുന്നതെല്ലാം നേടിയെടുക്കുന്ന, ചെയ്യുന്ന കാര്യങ്ങളിലെല്ലാം തന്റേതായ ഐഡന്റി നിലനിര്‍ത്തുന്നതാണ് പ്രകൃതം. സമൂഹത്തിന്റെ പതിവ് സദാചാര ചൂണ്ടയെല്ലാം നിർദ്ദയം പൊട്ടിച്ചു മുന്നോട്ടുപോകുമ്പോഴും ബോബി ചെമ്മണ്ണൂരിന്റെ ജനപിന്തുണ കുറയുന്നില്ല എന്നതാണ് മറ്റൊരതിശയം.
ഇത്തരത്തിൽ ഒരു സ്വകാര്യ യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ‘ഗേൾ ഫ്രണ്ട്‌സ് ഉണ്ടെന്ന് പരസ്യമായി പറയാൻ ധൈര്യപ്പെടുന്നത് എങ്ങനെയെന്നും? ഇങ്ങനെ വേറെ ബന്ധങ്ങളും ഉണ്ടാകുമ്പോൾ ഭാര്യ ഇതിനോട് എങ്ങനെ പ്രതികരിക്കുന്നു’വെന്നും ചോദിക്കുകയായിരുന്നു. ‘ഞാൻ അല്ല തന്നെ സൃഷ്ടിച്ചത് ദൈവമാണ്! തനിക്ക് ജന്മനാൽ കിട്ടിയ അവയവങ്ങൾക്കും മാനസിക വിചാരങ്ങൾക്കുമെല്ലാം ഒരു നിയോഗമുണ്ട്’ എന്നുമായിരുന്നു ബോചെയുടെ ലളിതമായ മറുപടി.
സാമൂഹിക വ്യവസ്ഥിതി പ്രകാരം ഒരു ഭാര്യയുള്ളപ്പോൾ മറ്റു പ്രണയിനികളും ഉണ്ടെന്നത് ശെരിയാണോ? എന്നായി ഇതോടെ അവതാരികയുടെ അടുത്ത ചോദ്യം. ‘ഗേൾ ഫ്രണ്ട് പാടില്ലെന്ന് ഒരു നിയമത്തിലും പറയുന്നില്ല. രണ്ടുപേർക്ക് പരസ്പരം ഇഷ്ടമാണെങ്കിൽ പരസ്പരം സ്നേഹിക്കുകയും ചെയ്യാം. ഇതൊക്കെ ഓരോ മനസികാവസ്ഥകളല്ലേ. കുറ്റം പറയാൻ എന്തിരിക്കുന്നു’ എന്നുമായിരുന്നു ബോചെയുടെ മാസ്സ് മറുപടി.
തുടരേയുള്ള ചോദ്യങ്ങൾക്കെല്ലാം ബോചെ കുറിക്ക് കൊള്ളുന്ന മറുപടി കൊടുത്തതോടെ ഇത്തരം വിഷയങ്ങൾ ഭാര്യ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നായി ചോദ്യം. ‘ഇത്തരം വിഷയങ്ങൾ അറിയുമ്പോൾ ഭാര്യ പ്രതികരിക്കാറുണ്ട്. അത് തനിക്കിപ്പോൾ ശീലമായി. വിദേശ രാജ്യങ്ങളിലൊക്കെ ഇതുവലിയ തെറ്റല്ല’ എന്നും അദ്ദേഹം പറയുന്നു. നിലവിൽ എത്ര ഗേൾ ഫ്രണ്ട്‌സ് ഉണ്ടെന്ന അവതാരികയുടെ ചോദ്യത്തിൽ നിന്നും അദ്ദേഹം ഒഴിഞ്ഞുമാറിയില്ല. തന്റെ കയ്യിൽ കണക്കില്ല. നല്ല കാര്യങ്ങൾക്ക് താൻ കണക്കു വെക്കാറില്ല എന്നുമായിരുന്നു ബോചെയുടെ രസകരമായ മറുപടി.