Spread the love

ന്യൂഡൽഹി:വാക്സിനേഷൻ ഇല്ലാത്ത സാഹചര്യത്തിലും വാക്സിൻ എടുക്കണം എന്ന നിർദേശത്തിന് എന്ത് പ്രസക്തിയാണുള്ളത് വിമർശനവുമായി ഡൽഹി ഹൈക്കോടതി. ഫോണിൽ ഡയലർ ട്യൂൺ ആയി കോവിഡ് വാക്‌സിൻ എടുക്കണമെന്ന് നിർദ്ദേശം നൽകുന്നതിനെതിരെ യാണ് ഡൽഹി ഹൈക്കോടതി രംഗത്തെത്തിയത്.ഈ സാഹചര്യത്തിൽ വാക്സിൻ എടുക്കണം എന്ന് പറയുന്നത് എത്രകാലം തുടരും എന്നും കോടതി ചോദിച്ചു.

വാക്സിനേഷൻ ഇല്ലാത്തപ്പോൾ വാക്സിനെടുക്കൽ എങ്ങനെ സാധ്യമാകും
     നിങ്ങൾ ജനങ്ങൾക്ക് വാക്സിൻ നൽകുന്നില്ല,എന്നിട്ടും അവരോട് വാക്സിൻ എടുക്കാൻ പറയുന്നു. വാക്‌സിൻ ഇല്ലാത്ത ഈ സാഹചര്യത്തെ ജനങ്ങൾ പിന്നെ എങ്ങനെ വാക്സിൻ സ്വീകരിക്കും. എന്താണ് ഈ സന്ദേശത്തിലൂടെ ഉദ്ദേശിക്കുന്നത് എന്നും ഹൈക്കോടതി  കോടതി കൂട്ടിച്ചേർത്തു. കോവിഡ് വാക്‌സിൻ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു സന്ദേശം ഒന്നിലധികം പ്രാവശ്യം കേൾപ്പിക്കുക അല്ല വേണ്ടത്,പകരം കൂടുതൽ സന്ദേശങ്ങൾ തയ്യാറാക്കുകയാണ് വേണ്ടതെന്നും 

കോടതി നിർദ്ദേശിച്ചു. അതോടൊപ്പം വാക്സിനേഷൻ എല്ലാ ജനങ്ങൾക്കും സാധ്യമാക്കണം എന്ന് കോടതി കൂട്ടിച്ചേർത്തു.

Leave a Reply