രാജ്യത്തെ പ്രഥമ പൗരനായ രാഷ്ട്രപതിക്ക് നിരവധി ആനുകൂല്യങ്ങളാണ് ലഭിക്കുക. നിരവധി ഉത്തരവാദിത്തങ്ങൾക്കൊപ്പം മികച്ച ശമ്പളവും , സൗജന്യ താമസവും , വൈദ്യസഹായവുമെല്ലാം പ്രസിഡന്റിനെ തേടിയെത്തും. ( india president salary )
ഇന്ത്യയിൽ രാഷ്ട്രപതിയുടെ ശമ്പംളം അഞ്ച് ലക്ഷമാണ്. പ്രസിഡന്റ്സ് അച്ചീവ്മെന്റ് ആന്റ് പെൻഷൻ ആക്ട് 1951 ലാണ് രാഷ്ട്രപതിയുടെ ശമ്പളം നിർവചിക്കുന്നത്. ആദ്യം 10,000 രൂപയാണ് പ്രതിമാസം ഉണ്ടായിരുന്നത്. പിന്നീട് 1998 ൽ ഇത് 50,000 ലേക്ക് ഉയർത്തി. പിന്നീട് നടന്ന റിവിഷനുകൾക്കൊടുവിൽ 2018 ലാണ് 1,50,000 എന്ന ശമ്പളത്തുക 5,00,000 ലേക്ക് ഉയർത്തിയത്.
കാലാവധി പൂർത്തിയായ ശേഷം പ്രതിമാസം 1.5 ലക്ഷം രൂപ പെൻഷനായും ലഭിക്കും. ഒപ്പം പ്രസിഡന്റിന്റെ ജീവിത പങ്കാളിക്ക് 30,000 രൂപ സെക്രട്ടറിയൽ അസിസ്റ്റൻസ് ഇനത്തിലും ലഭിക്കും. മുൻ രാഷ്ട്രപതിക്ക് ഫുള്ളി ഫർണിഷ്ഡ് ബംഗ്ലാവ് ലഭിക്കും. ഇവിടെ വാടക നൽകേണ്ടതില്ല. അഞ്ച് പേഴ്സൺ ജീവനക്കാർക്കായി 60,000 രൂപ പ്രതിവർഷം ആന്വൽ സ്റ്റാഫ് എക്സ്പൻസായി ലഭിക്കും. ഇതിന് പുറമെ ട്രെയിനിലും വിമാനത്തിലും ഒരു സഹായിക്കൊപ്പം സൗജന്യമായി യാത്ര ചെയ്യാം.