സർക്കാരും പൊലീസും സ്വപ്നയെ കെണിയിൽ പെടുത്തിയതാണെന്നും സ്വപ്ന സുരേഷിനെ സംരക്ഷിക്കുമെന്നും എച്ച് ആർ ഡി എസ്. എച്ച് ആർ ഡി എസ് ഇന്ത്യയെ പട്ടിണി രഹിതമാക്കാൻ പ്രവർത്തിക്കുന്നു. എല്ലാതരം രാഷ്ട്രീയ വിശ്വാസികളും എച്ച് ആർ ഡി എസിലുണ്ട് എന്നും സെക്രട്ടറി അജി കൃഷ്ണൻ പറഞ്ഞു. മുൻ മന്ത്രി കെ ടി ജലീലിന്‍റെ പരാതിയിൽ കന്‍റോൺമെന്‍റ് പൊലീസ് എടുത്ത ഗൂഢാലോചന കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് സ്വപ്ന സുരേഷ് ഇന്ന് ഹൈക്കോടതിയെ സമീപിക്കും.