Spread the love
‘ഹൃദയം’ സോംഗ് ടീസർ എത്തി: ചിരി കളിയുമായി പ്രണവ് മോഹൻലാൽ

ഒക്ടോബർ 25ന് തിയേറ്ററുകൾ തുറക്കുന്ന ദിനം തന്നെ ഹൃദയം എന്ന ചിത്രത്തിലെ ആദ്യ ഗാനവും എത്തുന്നു. ഗാനത്തിന്റെ സോംഗ് ടീസർ എത്തി. പൊട്ടിച്ചിരിയും നൃത്തവുമൊക്കെയായി പ്രണവ് മോഹൻലാൽ സോംഗ് ടീസറിൽ ഉണ്ട്. പ്രണവ് മോഹൻലാൽ നായകനാകുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് വിനീത് ശ്രീനിവാസൻ ആണ്. കല്യാണിയാണ് നായിക. 15 ഗാനങ്ങളാണ് ഈ ചിത്രത്തിൽ ഉള്ളത്. മെറിലാൻഡ് സിനിമാസിന്റെയും ബിഗ് ബാംഗ് എന്റർടൈൻമെൻറ്സിന്റെയും ബാനറിൽ ആണ് ചിത്രം ഒരുങ്ങുന്നത്. വിശാഖ് സുബ്രഹ്മണ്യൻ നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തിൽ ആണ്. തിരക്കഥ വിനീത് ശ്രീനിവാസൻ.

Leave a Reply