ബോളിവുഡ് സൂപ്പർ താരം ഋത്വിക് റോഷൻ ഹോളിവുഡിൽ തന്റെ അരങ്ങേറ്റം കുറിക്കുന്നു.മൾട്ടി മില്യൺ ബജറ്റിൽ നിർമിക്കുന്ന ഒരു സ്പൈ ത്രില്ലറിൽ നായകതുല്യ കഥാപാത്രാമായായിരിക്കും താരം ഹോളിവുഡിലെ ആദ്യ ചിത്രത്തിൽ എത്തുക.കഥാപാത്രത്തിന് അനുയോജ്യരായ അഭിനേതാക്കളെ കണ്ടെത്താൻ അണിയറ പ്രവർത്തകർ ഓഡിഷൻ നടത്തിയിരുന്നു. അങ്ങനെ നടന്ന ഓഡിഷനിലൂടെയാണ് ഋത്വിക് റോഷന് ഹോളിവുഡിലേക്ക് ക്ഷണമൊരുങ്ങിയത്.
‘സിനിമയിലെ കഥാപാത്രത്തെയും രംഗങ്ങളെയും സംബന്ധിച്ച് അണിയറപ്രവർത്തകർ പറഞ്ഞിരുന്നു. അതിനനുസരിച്ചുളള ചില രംഗങ്ങൾ ഓഡിഷനുവേണ്ടി അവർക്ക് അയച്ചു നൽകുകയായിരുന്നു. സിനിമയുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുകയാണ്. എല്ലാം ശരിയായാൽ കരിയറിലെ ആദ്യ ഹോളിവുഡ് സിനിമയിലേയ്ക്ക് കാൽവെക്കും’ ഋത്വിക് റോഷനെ ഉദ്ധരിച്ച് ‘മിഡ് ഡേയ്’ റിപ്പോർട്ട് ചെയ്തു. നിലവിൽ
‘ക്രിഷ് 4’ ന്റെ ചിത്രീകരണം നടന്നു കൊണ്ടിരിക്കുകയാണ്, അത് പൂർത്തിയായതിന് ശേഷമായിരിക്കും ഋത്വിക് റോഷൻ ഹോളിവുഡിലെ ആദ്യ സിനിമയിലേക്ക് കടക്കുക.
‘ആശ’ എന്ന ചിത്രത്തിലൂടെ ബാലതാരമായ് സിനിമയിലെത്തിയ ഋത്വിക് ആദ്യമായ് പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് ‘കഹോനാ പ്യാര് ഹെയ്’. 2000ത്തില്‍ പുറത്തിറങ്ങിയ ചിത്രം ബോളിവുഡില്‍ ഉണ്ടാക്കിയ ഓളം ചെറുതൊന്നുമല്ല. ഏറ്റവും അധികം കളക്ഷന്‍ നേടിയ ചിത്രം മുതൽ ഏറ്റവുമധികം അവാര്‍ഡ് വാങ്ങിയ ചിത്രത്തിനുള്ള ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്സ് വരെ ഷോക്കേസില്‍ എത്തിച്ച ഋത്വിക്കിന്റെ ഭാഗ്യ ചിത്രം കൂടിയായിരുന്നു ‘കഹോനാ പ്യാര് ഹെയ്’. ആദ്യ ചിത്രത്തിന്‍റെ വരവോടെ തന്നെ വലിയൊരു ആരാധകവൃദ്ധത്തെയും ഋത്വിക് സൃഷ്ടിച്ചിരുന്നു