കൊച്ചി: പെട്രോളിനും ഡീസലിനും വീണ്ടും വില കൂട്ടി. തുടര്‍ച്ചയായി നാലാം ദിവസമാണ് ഡീസലിന് വില കൂടുന്നത്. പെട്രോളിന് 22 പൈസയും ഡീസലിന് 26 പൈസയുമാണ് കൂടിയത്. കൊച്ചിയിൽ 94 രൂപ 58 പൈസയും തിരുവനന്തപുരത്ത് 96 രൂപ 40 പൈസയും കോഴിക്കോട് 94രൂപ 80 പൈസയുമാണ് ഡീസലിന്റെ വില. പെട്രോളിന് കൊച്ചിയില്‍ 101.70 രൂപയും തിരുവനന്തപുരത്ത് 103.63 രൂപയും ആണ്.