
തെക്കന്‍ ഇറാനിൽ വന്‍ ഭൂചലനം. റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഇന്ന് രാവിലെ പ്രാദേശിക സമയം 1.30 നാണ് ഉണ്ടായത്. രണ്ട് തവണ പ്രകമ്പനം ഉണ്ടായി. സംഭവത്തിൽ മൂന്നുപേർ മരണപ്പെടുകയും നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. 8 പേര്‍ക്ക് പരിക്കേറ്റു. യുഎഇയിലെ വിവിധ സ്ഥലങ്ങളിലും അനുഭവപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. ഗൾഫിൽ എവിടെയും നാശനഷ്ടം റിപ്പോർട്ട് ചെയ്തിട്ടില്ല.