മുതലമട മൊണ്ടിപ്പതി പന്തപ്പാറയിലാണ് മനുഷ്യന്റെ തലയോട്ടി കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് മുതലമട ചപ്പക്കാട്ടിൽ നിന്നും മാസങ്ങൾക്ക് മുൻപ് കാണാതായ യുവാക്കളുടെ കുടുംബക്കാർ കൊല്ലങ്കോട് പോലീസിൽ വിവരമറിയിച്ചു. പന്തപ്പാറ വനഭൂമിയിൽ പ്രദേശവാസിയായ അയ്യപ്പൻ വനവിഭവം ശേഖരിക്കാൻ പോയപ്പോഴാണ് വനത്തിനകത്തെ തോടിന് സമീപമായി തലയോട്ടി കണ്ടത്. തലയോട്ടി ശേഖരിച്ച പൊലീസ് ആരുടേതെന്നറിയാൻ ശാസ്ത്രീയ പരിശോധനക്കയയ്ക്കും. തലയോട്ടി ശേഖരിച്ച പൊലീസ് ആരുടേതെന്നറിയാൻ ശാസ്ത്രീയ പരിശോധനക്കയയ്ക്കും. കഴിഞ്ഞ ഓഗസ്റ്റ് 30 മുതൽ ചപ്പക്കാട് കോളനിയിലെ സാമുവൽ എന്ന സ്റ്റീഫൻ, മുരുകേശൻ എന്നിവരെ കാണാതായിരുന്നു. ഇവർ കയറിപ്പോയതെന്നു കരുതുന്ന വനത്തിനു സമീപമാണ് തലയോട്ടി കണ്ടത്. എന്നാൽ ശാസ്ത്രീയ പരിശോധനക്ക് ശേഷമേ ഇവരിൽ ആരുടെയെങ്കിലുമാണോയെന്നത് സംബന്ധിച്ച് വ്യക്തത വരൂ.