കൊൽക്കത്ത:കിഴക്കൻ ഇന്ത്യയുടെ തീരങ്ങളിൽ ആഞ്ഞടിച്ചു യാസ് ചുഴലിക്കാറ്റിൽ ബംഗാളിലും, ഒഡിഷയിലും വ്യാപക നാശനഷ്ടം.4 പേർ മരിച്ചു.ശക്തമായ മഴ രക്ഷാപ്രവർത്തനത്തെ തടസ്സപ്പെടുത്തി. ബംഗാളിൽ മൂന്ന് ലക്ഷത്തോളം വീടുകൾ തകർന്നതായി മുഖ്യമന്ത്രി മമതാ ബാനർജി അറിയിച്ചു.ഒഡിഷയിലും നിരവധി തീര ജില്ലകളാണ് കനത്ത മഴയിൽ മുങ്ങിയത്.
ബംഗാളിൽ സുന്ദർബെൻസ് മേഖലയിൽ മാത്രം 25,000 വീടുകളാണ് തകർന്നത്.ബംഗാൾ ഉൾക്കടലിൽ നിന്ന് ചുഴലി മണിക്കൂറിൽ 140 കിലോമീറ്റർ വരെ വേഗത്തിൽ ആണ് കര തോട്ടത്.ഇന്നലെ ന്യൂനമർദ്ദമായി മാറിയ യാസ് ചുഴലി തെക്കൻ ജാർഖണ്ഡലേക്ക് പ്രവേശിച്ചു.അയൽ രാജ്യമായ ബംഗ്ലാദേശിലും വൻനാശ നഷ്ടങ്ങളാണ് ഉണ്ടായത്.
ജാർഖണ്ഡിൽ ഇന്നും കനത്ത മഴയ്ക്ക് സാധ്യതയുള്ളതായാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. സംസ്ഥാനങ്ങളിലെ സ്ഥിതി വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ബംഗാളും,ഒഡീഷയും സന്ദർശിക്കും.