
റോയിറ്റേഴ്സിന്‍റെ ബെംഗ്ലുരു റിപ്പോര്‍ട്ടറും മലയാളിയുമായ മാധ്യമപ്രവര്‍ത്തക ശ്രുതിയെ ബെംഗ്ലൂരുവിലെ ഫ്ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ശ്രുതിയെ ഭര്‍ത്താവ് അനീഷ് മര്‍ദ്ദിച്ചുവെന്ന് പൊലീസ് വ്യക്തമാക്കി. ശാരീരകമായും മാനസികമായും പീഡിപ്പിച്ചു. നിരന്തരം മര്‍ദ്ദിച്ചിരുന്നുവെന്നും ബെംഗ്ലൂരു പൊലീസ് പറഞ്ഞു. ഓഫീസിലും പുറത്തും ശ്രുതിയെ അനീഷ് പിന്തുടരുകയും മുറിക്കുള്ളില്‍ സിസിടിവി സ്ഥാപിച്ച് നിരീക്ഷിക്കുകയും ചെയ്തിരുന്നു. ഐടി ജീവനക്കാരനായ ഭര്‍ത്താവ് അനീഷ് കോറോത്തിനൊപ്പമാണ് ബെംഗ്ലുരു വൈറ്റ് ഫീല്‍ഡിലെ ഫ്ലാറ്റില്‍ കഴിഞ്ഞിരുന്നത്. രണ്ട് ദിവസമായി ശ്രുതിയെ ഫോണില്‍ ലഭിക്കാതായതോടെ സഹോദരന്‍ ഫ്ലാറ്റില്‍ അന്വേഷിച്ച് എത്തിയപ്പോഴാണ് ശ്രുതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.