കണ്ണൂർ: കണ്ണൂർ പെരിങ്ങത്തൂരിൽ ഭർത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു. പെരിങ്ങത്തൂർ പടിക്കൂലോത്ത് സ്വദേശി രതിയെ(57)യാണ് ഭർത്താവായ മോഹനൻ കൊലപ്പെടുത്തിയത്. ഇയാളെ പോലിസ് കസ്റ്റഡിയിലെടുത്തു. ഇയാൾ കോയമ്പത്തൂരിൽ ചായക്കച്ചവടം നടത്തുകയായിരുന്നു.പെരിങ്ങത്തൂർ വിഷ്ണുവിലാസം യുപി സ്‌കൂളിനടുത്തുള്ള ഇവരുടെ വീട്ടിൽ വെച്ചാണ് മോഹനൻ രതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. വീട്ടിലെ കറിക്കത്തി ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നു. ദമ്പതികൾക്ക് രണ്ടു മക്കളുണ്ട്. കുറച്ചു കാലമായി ഇവരുടെ വീട്ടിൽ സാമ്പത്തിക പ്രശ്‌നങ്ങളുണ്ടായിരുന്നതായി പറയപ്പെടുന്നു. കൊലപാതക കാരണം വ്യക്തമായിട്ടില്ല. ഭർത്താവിനെ ചോദ്യം ചെയ്തു വരികയാണ്. അറസ്റ്റ് ഉടൻ രേഖപെടുത്തുമെന്നാണ് റിപ്പോർട്ടുകൾ