Spread the love

മുംബൈ∙ സൈബർ തട്ടിപ്പിൽ പവയ് നിവാസിയായ 57 വയസ്സുകാരിക്ക് 5 ലക്ഷം രൂപ നഷ്ടപ്പെട്ടു. സ്വകാര്യ ആശുപത്രിയിലെ ഐസിയുവിൽ ചികിത്സയിലായിരുന്ന ഭർത്താവിന്റെ ഫോണിലേക്ക് ബാങ്ക് പ്രതിനിധിയാണെന്ന് പറഞ്ഞ ഒരാൾ വിളിക്കുന്നു. ക്രെഡിറ്റ് കാർഡിൽ അടുത്ത ദിവസം 50,000 രൂപ പിഴ ഈടാക്കുമെന്നും ഒഴിവാക്കണമെങ്കിൽ ഓൺലൈൻ ലിങ്കിൽ പറയുന്ന വിവരങ്ങൾ ഉടൻ സമർപ്പിക്കണമെന്നും പറയുന്നു.

വിവരങ്ങൾ നൽകി മിനിറ്റുകൾക്ക് ശേഷം, ഭർത്താവിന്റെ ക്രെഡിറ്റ് കാർഡിൽ നിന്ന് 5 ലക്ഷം രൂപ ഡെബിറ്റ് ചെയ്ത സന്ദേശം വന്നു. ബാങ്കിന്റെ കസ്റ്റമർ കെയറിൽ വിളിച്ചപ്പോൾ അത്തരം ഇടപാട് നടന്നില്ലെന്നാണ്പറഞ്ഞത് . എന്നാൽ, രണ്ടു ദിവസത്തിനു ശേഷം വീണ്ടും ബാങ്കിൽ ബന്ധപ്പെട്ടപ്പോൾ പണം നഷ്ടപ്പെട്ടതായി സ്ഥിരീകരിച്ചു. തുടർന്ന് പൊലീസിൽ പരാതിപ്പെടുകയായിരുന്നു. ആൾമാറാട്ടം, വഞ്ചന തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് വിക്രോളി പൊലീസ് കേസെടുത്തത്. തട്ടിപ്പുകാരുടെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ അന്വേഷിക്കുമെന്നും അറിയിച്ചു.

Leave a Reply