ബോൾഡ് ആൻഡ് ബ്യുയൂട്ടിഫുൾ എന്ന് അക്ഷരം തെറ്റാതെ വിളിക്കാവുന്ന മലയാളത്തിലെ ചുരുക്കം നടിമാരിൽ ഒരാളാണ് ശ്വേത മേനോൻ. കരുത്തുറ്റതും വ്യത്യസ്തവുമായ കഥാ പാത്രങ്ങളിലൂടെ കാലഘട്ടങ്ങളിൽ മറയാതെ ഇന്നും മലയാള സിനിമയിൽ സജീവമായി തുടരുന്ന താരമിപ്പോൾ പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള താരസംഘടനായ അമ്മയുടെ ആദ്യ വനിതാ പ്രസിഡന്റ് കൂടിയാണ്. സിനിമ പോലെ തന്നെ തന്റെ കുടുംമ്പത്തിനും തുല്യ പ്രാധാന്യം നൽകുന്ന താരം ഇപ്പോഴിതാ ഒരു ചാനലിൽ തൻറെ ഭർത്താവ് ശ്രീവത്സൻ മേനോനുമായി പങ്കെടുത്തതും ഇരുവരും പങ്കുവെച്ച കാര്യങ്ങളുമാണ് ചർച്ചയാകുന്നത്.
ഭർത്താവ് ഒരു പിശുക്കൻ
താനൊരു പിശുക്കനാണെന്ന് ശ്വേതയ്ക്ക് ഒരു അഭിപ്രായമുണ്ട്. എന്നാൽ യഥാർത്ഥത്തിൽ താനൊരു പിശുക്കൻ അല്ലെന്നും വളരെ സൂക്ഷിച്ച് ചിലവാക്കുന്ന ഒരാളാണ് എന്ന് പറഞ്ഞു മനസ്സിലാക്കാൻ ഇത്ര കാലമായിട്ടും എതനിക്ക് പറ്റിയിട്ടില്ലെന്നും ശ്രീവത്സൻ പറഞ്ഞപ്പോൾ ഇതിനു മുൻപും ഒരുപാട് തവണ താൻ ഭർത്താവിന്റെ പിശുക്കിനെ കുറിച്ച് പറഞ്ഞിട്ടുണ്ടെന്നും പുള്ളിയുടെ ഈ പിശുക്കിനെ കളിയാക്കാൻ താൻ ‘പിച്ചവെച്ച നാൾ മുതൽ എന്ന പാട്ടും പാടാറുണ്ട്’ എന്നും ശ്വേത രസകരമായി പറയുന്നു.
മകൾ സബൈന
മകൾ സബൈനയുടെ വിശേഷങ്ങളും ഇരുവരും പങ്കുവച്ചു. മോൾ ഏറ്റവും കൂടുതൽ പരാതിയും പരിഭവവും പറയുന്നത് ശ്രീയുടെ അടുത്താണ്- ശ്വേത പറയുന്നു. അതേസമയം മോൾ അച്ഛന്റെ കുട്ടിയാണ് എന്ന് അമ്മയ്ക്ക് ഒരു അഭിപ്രായമുണ്ട്. അമ്മയോട് പറയണ്ട കാര്യങ്ങളൊക്കെ അവൾ അമ്മയോട് തന്നെ പറയും. എന്നോട് അവളുടെ സ്കൂളും ക്ലാസും മുതൽ എല്ലാ കാര്യങ്ങളും എന്നോട് പറയും. അവൾക്ക് എന്ത് വേണം, അവളുടെ പ്ലാനുകൾ എല്ലാം തന്നോടാണ് പറയുന്നത്. കൂടുതൽ എൻഗേജ്ഡ് ആവുന്നത് എന്നോട് തന്നെയാണ്. അമ്മയുമായിട്ടും അവൾക്ക് അതുപോലെ ഒരു റിലേഷൻ ഉണ്ട്. അവൾ വളരെ സ്മാർട്ട് ആയതുകൊണ്ട് അവൾക്കറിയാം ആരാണ് എന്താണ് ഓരോരുത്തരുടെയും സ്ഥാനം എല്ലാം അവൾക്ക് നന്നായിട്ട് അറിയാം. അതുകൊണ്ട് പ്രത്യേകിച്ച് ഒന്നും അവളെക്കുറിച്ച് പറയാനില്ല.
ശ്വേതയുടെ സിനിമകൾ
ശ്വേതയുടെ സിനിമകളിൽ ഒഴിമുറി, പാലേരി മാണിക്യം എന്നിവയാണ് തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമകൾ. ഒഴിമുറി താൻ നിരവധി തവണ കണ്ടിട്ടുണ്ട്. ഒഴിമുറിയിൽ അച്ഛമ്മയുടെ ഇതുപോലുള്ള ഒരു പേഴ്സണാലിറ്റി ആയിരുന്നു ശ്വേതയ്ക്ക്. താനത് എപ്പോഴും ശ്വേതയോട് പറയാറുണ്ട്. അത് വളരെ നന്നായി ചെയ്തു. അതുപോലെതന്നെയാണ് പാലേരി മാണിക്യം. വളരെ ഗംഭീരമായിട്ടുള്ള സിനിമകളാണ്. മലയാള സിനിമയ്ക്ക് തന്നെ വളരെ മുതൽക്കൂട്ടായിട്ടുള്ള സിനിമകളാണ് എന്നും ശ്രീവത്സൻ പറയുന്നു
ബെസ്റ്റ് പാർട്ണർ
തന്നെ ഭയങ്കരമായി എൻകറേജ് ചെയ്യുന്ന ആളാണ് ശ്രീവത്സൻ എന്നും താൻ ഒരേസമയം ഭയങ്കര ഹാപ്പിയും അതുപോലെ ഭാഗ്യവതിയുമാണെന്നും ശ്വേത പറയുന്നു. തന്റെ കരിയറിനെ നന്നായി റെസ്‌പെക്ട് ചെയ്യും. അതുപോലെതന്നെയാണ് തനിക്ക് തരുന്ന ഒരു ഫ്രീഡവും. തനിക്ക് എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യം ഉണ്ട്. തന്റെ വളർച്ചയ്ക്ക് ഏറ്റവും അധികം സപ്പോർട്ട് ചെയ്യുന്ന ഒരു പാർട്ണർ ആണ്. ഇന്നുവരെ ഒരു നോ പറഞ്ഞിട്ടില്ല.
തന്റെ പ്രസവം കഴിഞ്ഞ് രണ്ടു മണിക്കൂറിനുള്ളിൽ സിബി മലയിൽ സാറിന്റെ ഉന്നം എന്ന സിനിമയ്ക്ക് വേണ്ടി സൈൻ ചെയ്തുവെന്നും പെട്ടെന്ന് എഴുന്നേറ്റ് പൊയ്ക്കോളാൻ ആണ് ആസമയത്ത് ശ്രീ തന്നോട് പറഞ്ഞത്. ‘ഞാൻ പ്രസവിച്ചിട്ട് രണ്ടു മണിക്കൂർ പോലും ആയിട്ടില്ലല്ലോ’ എന്നാണ് അപ്പോൾ താൻ തിരിച്ച് ചോദിച്ചതെന്നും അങ്ങനത്തെ ഒരാളാണ് ഭർത്താവെന്നും ശ്വേതാ പറയുന്നു..








