പാലക്കാട് ∙ അട്ടപ്പാടിയില്‍ വീട്ടമ്മയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് 16 വര്‍ഷം ശിക്ഷ. ഷോളയൂർ കോഴിക്കൂടത്തെ നിഷ കൊല്ലപ്പെട്ട കേസിലാണ് ഭർത്താവ് സുന്ദരനെ ശിക്ഷിച്ചത്. സ്ത്രീപീഡനം, മനപ്പൂർവല്ലാത്ത നരഹത്യ, തെളിവു നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകളിലാണ് ശിക്ഷ.
സംശയത്തിന്റെ പേരിൽ വാക്കത്തികൊണ്ട് മുഖത്തും ശരീരത്തിലും നിരവധി മുറിവുകളേൽപ്പിച്ചു. തല ചുമരിൽ അടിച്ച് കൊലപ്പെടുത്തി എന്നാണ് കേസ്. സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്. സുന്ദരന്റെ ദേഹത്തെ മുറിവുകളെ കുറിച്ചുള്ള ചോദ്യത്തിനു ഭാര്യ കടിച്ചും മാന്തിയുമുള്ള മുറിവുകളാണെന്ന് മൊഴിയിലാണ് വഴിത്തിരിവായത്.
മനപ്പൂർവമല്ലാത്ത നരഹത്യയ്ക്ക് 10 വർഷം തടവും 25,000 രൂപ പിഴയും, സ്ത്രീപീഡനത്തിന് 3 വർഷം തടവും 10,000 രൂപ പിഴയും, തെളിവു നശിപ്പിക്കലിന് 3 വർഷം തടവും 5,000 രൂപ പിഴയും ശിക്ഷ വിധിച്ചു.