പത്തനംതിട്ട : ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് കഴുത്തറുത്ത് ആത്മഹത്യ ചെയ്തു. മല്ലപ്പള്ളി കുന്നന്താനം പാലയ്ക്കാത്തകിടി ശ്രീജ (35), ഭർത്താവ് വേണു (45) എന്നിവരാണ് മരിച്ചത്. ചെട്ടിമുക്കിൽ വ്യാഴാഴ്ച പുലർച്ചെയായിരുന്നു സംഭവം. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
വാക്കുതർക്കത്തെ തുടർന്നായിരുന്നു കൊലപാതകമെന്നാണ് പ്രാഥമിക വിവരം. ഇരുവരുടെയും മൃതദേഹങ്ങൾ ആശുപത്രിയിലേക്കു മാറ്റി. ശ്രീജ ഭർത്താവുമായി പിണങ്ങി ഒരു വർഷമായി സ്വന്തം വീട്ടിലായിരുന്നു. ശ്രീജയുടെ വീട്ടിലെത്തിയാണ് വേണു കൊലപാതകം നടത്തി ശേഷം ജീവനൊടുക്കിയത്.
ശ്രീജ സ്വകാര്യ ബാങ്കിൽ ജീവനക്കാരിയാണ്. ഇരുവർക്കും പവിത്ര എന്ന മകളുമുണ്ട്.