ഭാരതീയ ദളിത് സാഹിത്യ അക്കാദമിയുടെ അംബേദ്കർ ഫെല്ലോഷിപ്പ് അവാർഡ് ഞാങ്ങാട്ടിരി സ്വദേശി ഹുസൈൻ തട്ടത്താഴത്തിന്. സാമൂഹിക, സാംസ്കാരിക, പരിസ്ഥിതി പ്രവർത്തകൻ, അക്ഷരജാലകം കൂട്ടായ്മയുടെ പ്രസിഡണ്ട്, ഭാരതപ്പുഴ സംരക്ഷണ സമിതി കോ-ഓഡിനേറ്റർ തുടങ്ങിയ രംഗങ്ങളിൽ അറിയപ്പെടുന്ന ഹുസൈൻ തട്ടത്താഴത്തിന് പൊതുപ്രവർത്തന മികവ് പരിഗണിച്ചാണ് പുരസ്കാരം നൽകുന്നത്. ഡിസംബർ 11ന് ഡൽഹി പഞ്ചശീല ആശ്രമത്തിൽ നടക്കുന്ന ചടങ്ങിൽ വെച്ച് പുരസ്കാരം സമ്മാനിക്കും. 1.ലഹരി വിരുദ്ധ പ്രവർത്തന മികവിന് എൻ.പി മന്മഥൻ സ്മാരക സംസ്ഥാന പുരസ്‌കാരം, 2.സ്പോർട്സ് റിപ്പോർട്ടിങ്ങ് നാഷ്ണൽ സ്പോർട്സ് അക്കാദമി പുരസ്‌കാരം, 3.പരിസ്ഥിതി സൗഹൃദ പ്രവർത്തനത്തിന് YSK അക്കാദമി പുരസ്‌കാരം, 4.പ്രളയകാല സന്നദ്ധ പ്രവർത്തനങ്ങൾക്ക് ഇമറാത്ത് പട്ടാമ്പി ബെസ്റ്റ് ഐക്കൻ പുരസ്‌കാരം, 4.നാരായണി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ച് കോയമ്പത്തൂർ സാമൂഹിക പ്രതിബദ്ധത പുരസ്‌കാരം, 5.പ്രകൃതിപക്ഷ നിലപാടുകൾക്ക് കേരള കൗമുദി പുരസ്‌കാരം തുടങ്ങിയ ബഹുമതികൾ ലഭിച്ചിട്ടുണ്ട്. അബൂബക്കർ ഹാജിയും ആമിന ഹജ്ജുമ്മയുമാണ് മാതാപിതാക്കൾ.ഭാര്യ: ഷഹറ ബാനു.മക്കൾ: ആദിൽ ഹുസൈൻ, ആമിന ഹുസൈൻ, അദ്നാൻ ഹുസൈൻ.