
എറണാകുളം: താൻ മരണപ്പെട്ടുവെന്ന സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണങ്ങളോട് രൂക്ഷമായി പ്രതികരിച്ച് നടി കുളപ്പുള്ളി ലീല. ‘പണമുണ്ടാക്കാൻ കക്കാൻ പോയാലും’ ജീവിച്ചിരിക്കുന്നവരെ മരിപ്പിക്കുന്ന പരിപാടി ചെയ്ത് പണമുണ്ടാക്കരുത്.
വ്യാജ മരണ വാർത്ത അറിഞ്ഞ് ഒരുപാട് പേർ എന്നെ ഫോൺ വിളിച്ചു. ഞാൻ ഇപ്പോഴും എറണാകുളത്തെ വീട്ടിൽ ആരോഗ്യത്തോടെ ജീവിച്ചിരിപ്പുണ്ട്. വ്യാജ പ്രചരണത്തിൽ പൊലീസിലൊന്നും പരാതി നൽകാൻ ഞാനില്ല’ നടി പ്രതികരിച്ചു.