ഞാൻ ആർഎസ്എസ് കാരെ കൊല്ലണമെന്ന് പറഞ്ഞിട്ടില്ല. എന്നാൽ മനുഷ്യത്വരഹിതമായ, ജനാധിപത്യ രഹിതമായ, മാനവരാശിക്കെതിരായ ഫാസിസ്റ്റ് ശക്തികളെ എന്നും എതിർക്കുമെന്ന കാര്യത്തിൽ മാറ്റമില്ലെന്നും മാല പാർവ്വതി. തൻ്റെ വാക്കുകൾ തെറ്റിദ്ധാരണ ഉണ്ടാക്കിയതിൽ താരം മാപ്പ് ചോദിക്കുന്നുണ്ട്.
മാല പാർവ്വതിയുടെ കുറിപ്പ് വായിക്കാം.
പ്രിയപ്പെട്ടവരെ.. ഒരു കാര്യം. ഞാൻ RSS കാരെ കൊല്ലണം എന്നൊരു ട്രോൾ കറങ്ങി നടക്കുന്നുണ്ട്. സംഘപരിവാർ അജണ്ടകളെ ശക്തമായി നേരിടണം എന്ന് പറയാറുണ്ട്. എതിർക്കണം എന്ന് പറയാറുണ്ട്.
എന്നാൽ “കൊല്ലണം ” എന്ന് പറയാറില്ല. പറയുകയുമില്ല. കാരണം അത് എൻ്റെ ഭാഷയല്ല. എൻ്റെ വാക്കുകൾ അങ്ങനെ തെറ്റിദ്ധാരണയുണ്ടാക്കിയിട്ടുണ്ടെങ്കിൽ നിരുപാധികം ക്ഷമ ചോദിക്കുന്നു.
എന്നാൽ മനുഷ്യത്വരഹിതമായ, ജനാധിപത്യ രഹിതമായ, മാനവരാശിക്കെതിരായ ഫാസിസ്റ്റ് ശക്തികളെ എന്നും എതിർക്കുമെന്ന കാര്യത്തിൽ മാറ്റവുമില്ല.