Spread the love

കുടുംബ ജീവിതം തകർത്തത് അമ്മായി അമ്മയാണെന്ന നടൻ രവി മോഹന്റെ ആരോപണങ്ങളെ തള്ളി ഭാര്യ ആർതിയുടെ അമ്മയും നിർമ്മാതാവുമായ സുജാത വിജയകുമാർ. അമ്മായി അമ്മ തന്നെ എ.ടി എം മെഷിൻ പോലെയാണ് കണ്ടതെന്നായിരുന്നു രവി മോഹന്റെ പ്രധാന ആരോപണം. ഇപ്പോഴിതാ സുജാത വിജയകുമാർ സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുന്നു.

കഴിഞ്ഞ 25 വർഷമായി ഇവിടെയുള്ള നിർമ്മാതാവാണ് ഞാൻ. എനിക്കെതിരായ ഉയർന്ന ആരോപണങ്ങൾക്ക് മറുപടി പറയാനായി പരസ്യമായി സംസാരിക്കാൻ ഇന്നാദ്യമായി ഞാൻ നിർബന്ധിതയായി. കുടുംബം തകർത്തു, സ്വത്തും പണവും തട്ടിയെടുത്തു, ദ്രോഹിച്ചു എന്നെല്ലാമാണ് എനിക്കെതിരായ ആരോപണങ്ങൾ. നിശബ്ദയായിരിക്കാനാണ് ഇത്രയും കാലം തീരുമാനിച്ചത്. എന്നാൽ ആ മൗനം ഇപ്പോൾ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടിരിക്കുന്നു.

ജയം രവിനായകനായി ഞാൻ നിർമ്മിച്ച മൂന്ന് ചിത്രങ്ങൾ -അടങ്ക മരുഭൂമി, സൈറൺ. ഈ മൂന്ന് ചിത്രങ്ങൾക്കുമായി നൂറ് കോടിയോളം രൂപയാണ് ഫിനാൻസർമാരിൽ നിന്ന് ഞാൻ വാങ്ങിയത്. ഇതിന്റെ 25 ശതമാനം വേതനമായി ജയം രവിക്കാണ് നൽകിയത്. ഇതിന്റെ എല്ലാ രേഖകളും തെളിവുകളും എന്റെ കൈവശമുണ്ട്

സാമ്പത്തിക ഇടപാടുകൾകൾക്കായി തന്റെ പേര് ഉപയോഗിച്ചു എന്നാണ് ഇപ്പോൾ ജയം രവി ആരോപിക്കുന്നത്. എന്റെ മരുമകനായ അവനെ അപകടത്തിൽ പെടുത്താൻഎനിക്ക് എങ്ങനെ കഴിയും? അവനെ സംരക്ഷിക്കാനായി എത്രയോ രേഖകളിൽ ഞാൻ ഒപ്പുവെച്ചു. ചിലപ്പോൾ ഫിനാൻസർമാർ തരുന്ന വെള്ളക്കടലാസിലും ഒപ്പുവെച്ചു, ഒരു വർഷത്തോളം ജയം രവിയുമായി സംസാരിക്കാൻ ഞാൻ ശ്രമിച്ചു.

സിനിമാ നിർമ്മാതാവ് എന്ന നിലയിലല്ല, മറിച്ച് ഒരമ്മയായി, അമ്മായിയമ്മയായി, മുത്തശ്ശിയായി. കുടുംബത്തിൽ സമാധാനം വീണ്ടും കൊണ്ടുവരികയായിരുന്നു ഉദ്ദേശം. ആരോപണം ഉന്നയിക്കുമ്പോൾ രേഖകൾ ഹാജരാക്കാനായി ഞാൻ ക്ഷണിക്കുന്നു. എന്റെ വിനീതമായ അഭ്യർഥനയാണിത്. ജയം രവി എനിക്കെന്റെ മകനെ പോലെയായിരുന്നു.

എല്ലായ്പ്പോഴും അവൻ നായകനായിരിക്കാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. നീ എന്നെ ‘അമ്മ’ എന്നാണ് ഇക്കഴിഞ്ഞ വർഷങ്ങളെല്ലാം വിളിച്ചിരുന്നത്. എന്റെ മകളും പേരക്കുട്ടികളും സന്തോഷത്തോടെ ജീവിക്കുന്നത് കാണാനാണ് ആഗ്രഹം. മകളുടെ കുടുംബം തകരുന്നതും അവൾ ദുഃഖിക്കുന്നതും ഒരമ്മയ്ക്കും സഹിക്കാൻ കഴിയില്ല. ഇന്ന് ഞാൻ ആ വേദനയിലൂടെയാണ് കടന്നുപോകുന്നത്. സുജാത വിജയകുമാറിന്റെ വാക്കുകൾ

Leave a Reply