Spread the love

കഴിഞ്ഞ ഏതാനും ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നൊരു പേരുണ്ട്. മാധവ് സുരേഷ്. അതെ കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ​ഗോപിയുടെ ഇളയ മകൻ. കുമ്മാട്ടിക്കളി എന്ന സിനിമയുമായി ബന്ധപ്പെട്ട അഭിമുഖങ്ങളാണ് മാധവ് ഇപ്പോൾ ചർച്ചാ വിഷയം ആകാൻ കാരണം.
മലയാള സിനിമാ ഇൻഡസ്ട്രി ഉണ്ടാക്കിയത് തന്റെ അച്ഛനാണെന്നു പറഞ്ഞ പ്രസ്താവന തന്റെ വാക്കുകൾ വളച്ചൊടിച്ച് ഉണ്ടാക്കിയതാണെന്നും മാധവ് സുരേഷ്. മാധവിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ അഹങ്കാരി, അച്ഛനെ പറയിക്കാൻ ഇറങ്ങിയ സന്താനം, എന്നൊക്കെയുള്ള മോശം കൃത്യമായും വ്യക്തമായും മറുപടി, പൃഥ്വിരാജിനെ പോലെ തുടങ്ങിയ നല്ല കമന്റുകളും പ്രത്യക്ഷപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് പരാമർശങ്ങളിൽ വ്യക്തതയുമായി നടൻ എത്തിയിരിക്കുന്നത്.

മലയാള സിനിമാ ഇൻഡസ്ട്രി സുരേഷ്‌ഗോപി ഉണ്ടാക്കിയതാണെന്ന് പറഞ്ഞിട്ടില്ല. ഞാൻ പറഞ്ഞത് എന്താണെന്ന് എനിക്കറിയാം, അത് വിഡിയോയിൽ റെക്കോർഡഡ് ആയിട്ട് വന്നിട്ടുണ്ട്. ഒരു നടനും അല്ല മലയാളം സിനിമ ഉണ്ടാക്കിയത്. മലയാള സിനിമയാണ് ഓരോരുത്തരെയും താരങ്ങളും നടന്മാരും ഒക്കെ ആക്കിയത്. അങ്ങനെ വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. അത്ര ഓർമക്കേടുള്ള ആളല്ല ഞാൻ. വാക്കുകൾ ശ്രദ്ധിച്ചു കേട്ടാൽ അത് മനസ്സിലാകും. വ്യക്തമായി പറഞ്ഞ കാര്യം ആളുകൾക്കു മനസ്സിലായില്ലെങ്കിൽ എനിക്ക് ഒന്നുംചെയ്യാനില്ലെന്നും താരം പറയുന്നു. ‘കുമ്മാട്ടി കളി’യുടെ പ്രിവ്യു ഷോ കഴിഞ്ഞിറങ്ങിയ മാധവ് സുരേഷ് മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു.

ഇതിൽ കൂടുതൽ കമന്റൊന്നും പറയാനില്ല. ഒരാളെ കുറ്റപ്പെടുത്താൻ വേണ്ടി അവർ പറയുന്നത് ഇരുന്നു കേട്ട് കഴിഞ്ഞാൽ ഇങ്ങനെയൊക്കെ സ്വയമേ മനസ്സിനകത്ത് ഓരോ കാര്യങ്ങൾ വായിച്ചു കൂട്ടാൻ പറ്റും. ഇങ്ങനെ കാര്യം അറിയാതെ സംസാരിക്കുന്നത് എന്നെ വിഷമിപ്പിക്കാറില്ല.

പൃഥ്വിരാജ് എന്ന താരവുമായി എന്നെ താരതമ്യപ്പെടുത്തുമ്പോൾ ഞാൻ അത് പൂർണമായി അംഗീകരിക്കുന്നില്ല. എനിക്ക് അഭിമാനം ഉണ്ട് അത്രയും ലെജൻഡറി ആയ ഒരു താരവുമായി എന്നെ താരതമ്യം ചെയ്യുമ്പോൾ.

Leave a Reply