നിക്കെതിരായ ആരോപണത്തിനു പിന്നിൽ രാഷ്ട്രീയ ലക്ഷ്യമെന്ന് എം മുകേഷ് എംഎൽഎ. ആരോപണം ഉന്നയിച്ച യുവതിയെ ഇതുവരെയും കണ്ടിട്ടില്ലെന്നും പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയാണെന്നും മുകേഷ് മാധ്യമങ്ങളോട് പറഞ്ഞു. ആരോപണങ്ങൾക്ക് പിന്നിൽ പ്രതിപക്ഷമാണോ എന്ന ചോദ്യത്തിന് എന്തായാലും ഭരണപക്ഷമല്ല എന്നായിരുന്നു മുകേഷിന്റെ മറുപടി.
തന്നെ ടാർഗറ്റ് ചെയ്യുകയാണ്. സിപിഎമ്മിൻ്റെ എംഎൽഎ ആണെങ്കിൽ അങ്ങ് കയറി ഇറങ്ങാം എന്നാണ് കരുതുന്നത്. മുമ്പ് ആരോപണം ഉന്നയിച്ചപ്പോൾ തന്നെ ഞാൻ പറഞ്ഞതാണ് എനിക്കത് ഓർമയില്ലെന്ന്. വീണ്ടും വന്ന് ഇതേകാര്യം പറയുമ്പോൾ എനിക്കതിൽ ഒന്നും പ്രത്യേകിച്ച് പറയാനില്ല. ആരോപണം ഉന്നയിച്ച യുവതിയെ ഇതുവരെയും ഞാൻ കണ്ടിട്ടില്ലെന്നും മുകേഷ് പറഞ്ഞു. 26 വർഷം മുൻപ് നടന്നെന്ന് പറയുന്ന കാര്യം വീണ്ടും എടുത്തോണ്ട് വരുന്നത് ബാലിശമാണെന്നും മുകേഷ്.
മുകേഷിനെതിരെ 2018ലായിരുന്നു സിനിമാ മേഖലയിലെ സാങ്കേതിക പ്രവർത്തക മീ ടൂ ആരോപണമുന്നയിച്ചത്. മുകേഷ് പലവട്ടം തന്നെ മുറിയിലേക്ക് വിളിച്ചെന്നായിരുന്നു പരാതി. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന്റെ പശ്ചാത്തലത്തിൽ ഇവർ പങ്കുവച്ച സമൂഹമാധ്യമത്തിലെ കുറിപ്പാണ് ഇപ്പോൾ വീണ്ടും വിവാദത്തിന് വഴിവെച്ചത്.