നടി വീണ നായരും സ്വാതി സുരേഷും (ആർജെ അമൻ) ഇക്കഴിഞ്ഞ മാസമാണ് വിവാഹമോചിതരായത്. ഏറെ നാളായി നിലനിൽക്കുന്ന അഭ്യൂഹങ്ങൾക്കും തുറന്നു പറച്ചിലുകൾക്കുമൊക്കെ ഒടുവിലായിരുന്നു ഇരുവരുടേയും വേർപിരിയൽ. ഇപ്പോഴിതാ ഒരു സ്വകാര്യ ചാനലിന് നൽകിയ ഇന്റർവ്യൂവിൽ താൻ രണ്ടാം വിവാഹത്തെക്കുറിച്ച് ചിന്തിക്കാതിരിക്കുന്നില്ലെന്നും തനിക്ക് എത്തരത്തിലുള്ള ആളെയാണ് ജീവിതത്തിൽ വേണ്ടതെന്നും തുറന്നു പറഞ്ഞിരിക്കുകയാണ് വീണ. നടി രണ്ടാം വിവാഹത്തിനൊരുങ്ങുന്നതായുള്ള വാർത്തകൾ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.ഇതിനുള്ള മറുപടിയായാണ് ഇപ്പോൾ വിഷയത്തിലുള്ള തന്റെ നിലപാട് വ്യക്തമാക്കി വീണ രംഗത്തെത്തിയിരിക്കുന്നത്.
‘അത് ചുമ്മാതാ. പക്ഷേ എനിക്ക് അങ്ങനെയൊരാൾ വേണം. അതാവശ്യമാണ്. അന്നും ഇന്നും ഒരു ഫാമിലി ലൈഫ് എനിക്ക് ഭയങ്കര ഇഷ്ടമാണ്. നീ നൂറുവട്ടം ആലോചിക്കണമെന്ന് എന്റെ സുഹൃത്തുക്കൾ പറയും. നാളെത്തേക്കൊന്നുമല്ല. സമയമുണ്ടല്ലോ. എല്ലാം കൊണ്ടും ഓക്കെയായി ഒരാൾ ലൈഫിൽ വന്നാൽ ഉറപ്പായും ഉണ്ടാകും. അങ്ങനെയൊരാൾ വരണമെന്ന് എനിക്ക് ആഗ്രഹമുണ്ട്.
ഷൂട്ടിംഗും ടെൻഷനുമൊക്കെ കഴിഞ്ഞുവരുമ്പോൾ എടീ, പോട്ടേ എന്ന് പറഞ്ഞ് കെട്ടിപ്പിടിക്കുന്ന എന്റെ അച്ഛനെപ്പോലെ, എന്നെ സ്‌നേഹിക്കുന്ന ഒരാൾ വന്നാൽ ഉറപ്പായും രണ്ടാം വിവാഹമുണ്ടാകും. എനിക്ക് മോൻ അല്ലേ ഉള്ളൂ. മോൻ തന്നെ വലിയ സംഭവമാണ്. പക്ഷേ എനിക്ക് അപ്പനും അമ്മയമൊന്നുമില്ലല്ലോ. വിളിച്ചന്വേഷിക്കാനും സ്‌നേഹിക്കാനും ഒരാൾ വേണം. അങ്ങനെയൊരാൾ എത്രയും വേഗം വരട്ടേയെന്ന് ഞാൻ പ്രാർത്ഥിക്കുന്നു.’- നടി വ്യക്തമാക്കി









