മിനി സ്ക്രീൻ സെലിബ്രിറ്റിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ആലീസ് ക്രിസ്റ്റി പ്രേക്ഷകർക്ക് സുപരിചിതയാണ്. മകളായും മരുമകളായുമൊക്കെ വേഷമിട്ട് കുടുംബ പ്രേക്ഷകരുടെ ഇഷ്ട നടിയായി വർഷങ്ങൾക്കു മുൻപേ നടി മാറിയിട്ടുണ്ട്. ഇപ്പോഴിതാ സ്വന്തമായി യൂട്യൂബ് ചാനൽ എന്ന കാര്യത്തിലേക്ക് താൻ എങ്ങനെ എത്തി എന്നും തന്റെ ആദ്യ വീഡിയോയ്ക്ക് തന്നെ മില്യൺ വ്യൂസ് കിട്ടിയ അനുഭവത്തെക്കുറിച്ചും തുറന്നു പറയുകയാണ് നടിയിപ്പോൾ.
തന്റെ ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട മിക്ക കാര്യങ്ങളും പ്രേക്ഷകരുമായി പങ്കുവയ്ക്കുന്ന താരം സ്വന്തമായി യൂട്യൂബ് ചാനൽ എപ്പോൾ ആരംഭിച്ചു എന്നും, താരത്തിന്റെ വരുമാനം എത്ര എന്നും തുടങ്ങിയ ആരാധകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു. തന്റെ കല്യാണത്തിന്റെ സമയത്താണ് ഞാന്‍ യൂട്യൂബ് ചാനല്‍ തുടങ്ങുന്നത് എന്ന് പറഞ്ഞ താരം എന്തോ ധൈര്യത്തിലായിരുന്നു അങ്ങനെയൊരു തീരുമാനം എന്നും ഇപ്പോൾ ദൈവത്തിന്റെ വലിയൊരു അനുഗ്രഹമായിട്ടാണ് അതിനെ കാണുന്നതെന്നും താരം പറഞ്ഞു.
തന്റെ സേവ് ദ ഡേറ്റ് വീഡിയോ ആയിരുന്നു ആദ്യം പോസ്റ്റ് ചെയ്‍തത്. കുറഞ്ഞത് ഒരു 50,000 വ്യൂസ് എങ്കിലും കിട്ടണമെ എന്ന് പ്രാർത്ഥിച്ചായിരുന്നു താൻ ഇത് പോസ്റ്റ് ചെയ്തത് എന്നും എന്നാൽ തന്നെ അമ്പരപ്പിച്ചുകൊണ്ട് ആ വീഡിയോ അപ്‌ലോഡ് ചെയ്ത് നാലഞ്ച് മണിക്കൂറിനകം അഞ്ച് ലക്ഷം പേരാണ് കണ്ടതെന്നും നടി പറയുന്നു. തന്നെ ഞെട്ടിച്ചത് കൊണ്ട് ഇത് അടുത്ത ദിവസം ഒരു മില്യണ്‍ ആകുകയും ചെയ്തുവെന്നും നടി പറയുന്നു.
ഇതോടെ തന്റെ കല്യാണം മുഴുവനായും ചാനലില്‍ കണ്ടന്റാക്കിയെന്നും ആദ്യത്തെ ഒന്‍പത് മാസം എല്ലാത്തിനും ആളുകളുണ്ടായിരുന്നുവെന്നും താരം പറയുന്നു. പിന്നീട് ഇതെല്ലാം താൻ ഒറ്റയ്ക്ക് കൈകാര്യം ചെയ്യുകയായിരുന്നു എന്നും ഈ സമയം തന്നെ സംബന്ധിച്ച്ടത്തോളം കഷ്ടപ്പാട് ഏറിയതായിരുന്നുവെന്നും നടി പറയുന്നു. എല്ലാം ചെയ്‍ത് തരുമായിരുന്നു. രണ്ടര മാസം വീഡിയോ എടുക്കലും എഡിറ്റിംഗ് എല്ലാം താനായിരുന്നു. ഷൂട്ടിനിടയിലെ ബ്രേക്കില്‍ ഞാന്‍ വീഡിയോ എഡിറ്റ് ചെയ്യുമായിരുന്നു. എന്നാൽ ഇപ്പോൾ തിരക്കുകൾ കൂടി വന്നതോടെ എല്ലാം പറ്റാതായെന്നും ആളെ വച്ചെന്നും’ ആലീസ് ക്രിസ്റ്റി വ്ളോഗിൽ പറയുന്നു.
അതേസമയം മിക്ക വ്ലോഗേഴ്സിനോടും ആരാധകർ സ്ഥിരം ചോദ്യമായ ‘വരുമാനം എത്ര’ എന്ന ചോദ്യത്തിനോടും താരം പ്രതികരിച്ചു. ‘പലരും വിചാരിക്കുന്നതു പോലെ വെറുതെ വീഡിയോ ഇട്ടാൽ പൈസ കിട്ടുകയൊന്നുമില്ല. ഇപ്പോള്‍ വല്ലപ്പോഴുമാണ് ഒരു മില്യണ്‍ വ്യൂസ് കിട്ടുന്നത്. വീഡിയോ ചെയ്യുന്നത് അത്ര എളുപ്പമുള്ള പണിയല്ല. എത്രയാണ് വരുമാനം എന്ന് ആരും ചോദിക്കുന്നത് എനിക്ക് ഇഷ്ടമുള്ള കാര്യമല്ല. നിങ്ങളൊരു ജോലിക്ക് പോവുമ്പോള്‍ എത്രയാണ് ശമ്പളം എന്ന് ആളുകള്‍ ചോദിക്കുന്നത് നിങ്ങള്‍ക്ക് ഇഷ്ടപ്പെടുമോ, ഇല്ലല്ലോ അതുപോലെ തന്നെയാണ് എനിക്കും”, ആലീസ് ക്രിസ്റ്റി കൂട്ടിച്ചേർത്തു.