Spread the love

മലയാളികളെ സംബന്ധിച്ച് ഏറ്റവും വലിയ ആഘോഷമാണ് ഓണം. ഓണക്കോടിക്കും ഓണസദ്യയ്ക്കും പൂക്കളത്തിനും ഒത്തുകൂടലിനുമെല്ലാം പുറമെ മലയാളികൾക്ക് ഓണം പൂർണമാകണമെങ്കിൽ ഒരു കിടിലൻ തിയറ്റർ വിസിറ്റും കൂടെ വേണം. അതുകൊണ്ട് തന്നെ ഓണക്കാലത്തെ റിലീസുകൾക്ക് വലിയ പ്രാധാന്യമുണ്ട്. ഇത്തരത്തിൽ 4 ഓണം റിലീസുകളായിരുന്നു ഇത്തവണ മലയാളികള്‍ക്ക് ഓണസമ്മാനമായി ലഭിച്ചത്. ഇതില്‍ രണ്ടിലും ഒരേ നായിക എന്നാണെങ്കിലോ? മലയാളികളുടെ പ്രിയപ്പെട്ട നടി കല്യാണി പ്രിയദര്‍ശനാണ് ഇത്തരത്തിലൊരു ഭാഗ്യം. ‘ലോക: ചാപ്റ്റര്‍ വണ്‍- ചന്ദ്ര’യും ‘ഓടും കുതിര ചാടും കുതിര’യുമാണ് കല്യാണിയുടെ ഏറ്റവും പുതിയ സിനിമകൾ. ഇപ്പോഴിതാ ലോകയുടെ പ്രൊമോഷന്റെ ഭാഗമായി നൽകിയ ഇന്റർവ്യൂവിൽ നടി പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്.

ഞാൻ ചെന്നൈയിലാണ് വളർന്നത്അതുകൊണ്ടാണ് എനിക്ക് മലയാളം നന്നായി സംസാരിക്കാൻ കഴിയാത്തത്.വീട്ടിൽ എപ്പോഴും തമിഴോ ഇംഗ്ലീഷോ ആയിരുന്നു സംസാരിച്ചിരുന്നത്. അച്ഛനും ആ സമയത്ത് എപ്പോഴുമൊന്നും വീട്ടിലുണ്ടായിരുന്നില്ല. ചെറുപ്പത്തിൽ എനിക്ക് മലയാളത്തിന്റെ ആ താളം ലഭിച്ചിരുന്നില്ല. പഠിച്ചുകഴിഞ്ഞ് ഞാൻ തിരിച്ചുവന്ന് നമ്മുടെ സംസ്കാരവുമായി കണക്ട് ആവുമെന്ന് എന്റെ മാതാപിതാക്കൾ പോലും കരുതിയിരിക്കില്ല- കല്യാണി പറയുന്നു.

അതേസമയം സംവിധായകൻ പ്രിയദർശന്റെ (കല്യാണിയുടെ അച്ഛൻ ) ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാറുണ്ടോ എന്ന ചോദ്യത്തിനും നടി മറുപടി പറഞ്ഞു. അതൊരു നിഷ്കളങ്കമായ ഉത്തരമായതിനാൽ ഞാൻ അത് വിട്ടു. അച്ഛനോട് പിന്നെ ഞാൻ അധികം കോൺവെർസേഷൻസ് ഇല്ല. എന്റെ അച്ഛന്റെ ക്രെഡിറ്റ് കാർഡ് ഞാൻ ഉപയോഗിക്കാറില്ല. പക്ഷേ അച്ഛൻ എപ്പോഴും എന്നോട് പൈസ എന്തെങ്കിലും വേണോ എന്ന് ചോദിക്കാറുണ്ട്. എനിക്ക് വേണ്ട… പക്ഷേ തന്നാൽ ഞാൻ ഹാപ്പി ആയിരിക്കും എന്ന് മറുപടി നൽകും” എന്നാണ് കല്യാണി പറയുന്നത്.

Leave a Reply