Spread the love

തന്റെ വിവാഹ സങ്കൽപങ്ങളെ കുറിച്ച് പറഞ്ഞ് എയറിലായ സിനിമാ- സീരിയൽ താരമാണ് സ്വാസിക. ഒരു അഭിമുഖ പരിപാടിയിൽ ‘രാവിലെ എഴുന്നേറ്റ് ഭർത്താവിന്റെ കാൽ തൊട്ട് വണങ്ങണം, അദ്ദേഹം വരുന്നത് വരെ ഭക്ഷണം കഴിക്കാതിരിക്കണം’ തുടങ്ങി നിരവധി കാര്യങ്ങളാണ് അന്ന് സ്വാസിക പറഞ്ഞത്. എന്തായാലും അഭിമുഖം സംപ്രേക്ഷണം ചെയ്തതിനു തൊട്ടുപിന്നാലെ വലിയ രീതിയിലുള്ള ട്രോളുകളും വിമർശനങ്ങളും താരം നേരിട്ടിരുന്നു. നടിക്ക് പഴയ കാലത്തുനിന്നും വണ്ടി കിട്ടിയിട്ടില്ലെന്നും ആൺകോയ്മയെ ആരാധിക്കുകയാണെന്നും ആയിരുന്നു നേരിട്ട വിമർശനം.

ഇപ്പോഴിതാ മുൻപ് പറഞ്ഞ കാര്യങ്ങൾ വിവാഹത്തിന് ശേഷവും വീണ്ടും ആവർത്തിച്ചു പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് താരം. “ഭർത്താവിന്റെ താഴെ ജീവിക്കാനാണ് എനിക്കിഷ്ടം. എന്റെ അഭിപ്രായമാണ് പറഞ്ഞത്. എന്റെ ജീവിതം ഇങ്ങനെ ജീവിക്കാനാണ് എനിക്ക് ഇഷ്ടം. എന്തുകൊണ്ടെന്ന് ചോ​ദിച്ചാൽ അറിയില്ല. ഭർത്താവ് കഴിച്ച പാത്രം കഴുകുന്നതും കാലു പിടിക്കുന്നതും നിങ്ങൾക്ക് തെറ്റായിരിക്കും. ഇതാണ് ഉത്തമ സ്ത്രീയെന്ന ഞാൻ പറയില്ല. അങ്ങനെ ജീവിക്കണമെന്ന് ആരോടും പറയില്ല. സ്ത്രീകൾ സ്വതന്ത്രരാകണം. തുല്യതയിൽ വിശ്വസിക്കുന്നവരാകണം. പക്ഷേ എനിക്ക് ഈ പറഞ്ഞ തുല്യത വേണ്ട. ഞാൻ ഇങ്ങനെയാണ് ഇഷ്‌ടപ്പെടുന്നത്”.

“ഓരോരുത്തർക്കും അവരവരുടെ ജീവിതം ഏതു രീതിയിൽ ജീവിക്കാനും ഇവിടെ സ്വാതന്ത്ര്യമുണ്ട്. അച്ഛനും ഭർത്താവിനും അനുസരിച്ച് ജീവിക്കാനാണ് എനിക്ക് ഇഷ്ടം. അത് ഒരു പ്രശ്നമായി തോന്നിയിട്ടില്ല. ഇനി അങ്ങനെ വരാനും പോകുന്നില്ല. ഇതാണ് ശരിയെന്ന് ഞാൻ പറയില്ല. പക്ഷേ എന്നെ സംബന്ധിച്ച് ഇതുമതി”—സ്വാസിക പറഞ്ഞു.

Leave a Reply