Spread the love

സം​ഗീത സംവിധായകൻ എ ആർ റഹ്മാനും ഭാര്യ സൈറയും വിവാഹമോചിതരാകുന്നുവെന്ന വാർത്ത കഴിഞ്ഞ ദിവസമാണ് മാദ്ധ്യമങ്ങളിലൂടെ പുറത്ത് വന്നത്. റിപ്പോർട്ട് റഹ്‌മാന്റെ ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചുവെങ്കിലും, വിവാഹമോചനത്തിന്റെ കാരണം കണ്ടെത്താനുള്ള തിരക്കിലാണ് ചിലർ. ഇതിനിടെ റഹ്മാന്റെ ട്രൂപ്പിലെ അം​ഗവും പ്രശസ്ത ​ഗിറ്റാറിസ്റ്റുമായ മോഹിനി ഡേ തന്റെ വിവാഹബന്ധം വേർപിരിഞ്ഞതായി അറിയിച്ചതോടെ അഭ്യൂഹങ്ങൾ പരക്കാൻ തുടങ്ങി. റഹ്മാനും സൈറയും പിരിയാനുള്ള കാരണം മോഹിനി ഡേ എന്ന തരത്തിലുള്ള വാർത്തകളാണ് പുറത്തുവന്നത്. വിഷയം ചർച്ചയാകുന്നതിനിടെ അഭ്യൂഹങ്ങളിൽ പ്രതികരിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് മോഹിനി ഡേ.

എല്ലാം അഭ്യൂഹങ്ങൾ മാത്രമാണെന്നും കിവംദന്തികളോട് പ്രതികരിച്ച് ഊർജം കളയാൻ താൻ തയാറാല്ലെന്നും മോഹിനി ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു. തന്റെ സ്വകാര്യതയെ മാനിക്കണമെന്നും അടിസ്ഥാനര​​ഹിതമായ കാര്യങ്ങൾ പ്രചരിപ്പിക്കരുതെന്നും മോഹിനി വ്യക്തമാക്കി.

‘അഭിമുഖം എടുക്കാനാണെന്ന് പറഞ്ഞ് എനിക്ക് ഒരുപാട് അഭ്യർത്ഥനകൾ വരുന്നുണ്ട്. എന്നാൽ ഇതിന്റെയൊക്കെ യഥാർത്ഥ ഉദ്ദേശം എന്താണെന്ന് നന്നായി അറിയാം. അതുകൊണ്ട് തന്നെ അഭിമുഖങ്ങൾ തരില്ലെന്നും എല്ലാവരോടും മാന്യമായി പറഞ്ഞിട്ടുണ്ട്. എരിതീയിൽ എണ്ണയൊഴിക്കാൻ എനിക്ക് തീരെ താത്പര്യമില്ല. എന്റെ ഊർജം ഇത്തരത്തിലുള്ള അഭ്യൂഹങ്ങൾക്കായി ചെലവാക്കാനുള്ളതല്ല എന്നാണ് ഞാൻ വിശ്വാസിക്കുന്നത്. ദയവായി എന്റെ സ്വകാര്യതയെ മാനിക്കണം’- എന്ന് മോഹിനി ഡേ കുറിച്ചു.

അഭ്യൂ​ഹങ്ങളിൽ പ്രതികരിച്ച് റഹ്മാന്റെ മകനും രം​ഗത്തെത്തിയിരുന്നു. തന്റെ പിതാവിനെതിരെ അടിസ്ഥാനരഹിതമായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും വര്‍ഷങ്ങളായി അദ്ദേഹം നിലനിര്‍ത്തുന്ന മൂല്യങ്ങളെ ബഹുമാനിക്കണമെന്നും എആർ അമീൻ പറഞ്ഞു

Leave a Reply