Spread the love

തനിക്കെതിരെ അശ്ലീല പരാമർശം നടത്തിയെന്ന ഹണി റോസിന്റെ പരാതിയിൽ വ്യവസായി ബോബി ചെമ്മണ്ണൂരിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ ചർച്ച നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനിടയിൽ ഒരു പരിപാടിക്കിടെ നടി സുചിത്ര നായ‌ർ പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്

ഉദ്ഘാടനത്തിനോ ഷൂട്ടിംഗിനോ ഒക്കെ പോകുമ്പോൾ അശ്ലീല പരാമർശങ്ങളോ മറ്റോ ഉണ്ടായാൽ അപ്പോൾ തന്നെ പ്രതികരിക്കണമെന്നും അല്ലാതെ ഒരു വ‌ർഷമൊക്കെ കഴിഞ്ഞ് പ്രതികരിക്കുന്നത് മോശമായിട്ടാണ് തനിക്ക് തോന്നുന്നതെന്ന് സുചിത്ര നായർ അഭിപ്രായപ്പെട്ടു. ഹണി റോസിന്റെയോ ബോബി ചെമ്മണ്ണൂരിന്റെയോ പേരൊന്നും എടുത്തുപറയാതെയാണ് സുചിത്ര നായർ വിഷയത്തെക്കുറിച്ച് സംസാരിച്ചത്. എന്നിരുന്നാലും ഈ വിഷയം നടക്കുന്ന സമയമായതിനാൽ വീഡിയോയുടെ താഴെ നിരവധി പേരാണ് ഹണി റോസിനെയും ബോബി ചെമ്മണ്ണൂരിനെയും കുറിച്ച് കമന്റ് ചെയ്തത്.

ഞാൻ നിൽക്കുന്ന മേഖലയിലാണെങ്കിൽ പോലും പ്രതികരണമെന്നത് വലിയൊരു ഘടകമാണ്. ഇന്നെന്നോട് മോശമായി സംസാരിച്ചു, മോശമായി പ്രവർത്തിച്ചു, ഒരു വർഷം കഴിഞ്ഞല്ല പ്രതികരിക്കേണ്ടത്. ആ സമയം പ്രതികരിക്കണം. നമ്മൾ ഉദ്ഘാടനത്തിനോ ഷൂട്ടിംഗിനോ പോകുകയാണ്. എന്നോട് ഒരാൾ മോശമായി പറയുന്നു, അശ്ലീലമായ രീതിയിൽ പറയുന്നുവെന്ന് തോന്നിയാൽ പറഞ്ഞത് തെറ്റായിപ്പോയി എന്ന് പറയാനുള്ള ധൈര്യം നമ്മൾ അപ്പോൾ അവിടെ കാണിക്കണം. അവിടെ പ്രതികരിക്കണം. ഒരു വർഷം കഴിഞ്ഞ് അയാൾ എന്നോട് അത് പറഞ്ഞത് ശരിയല്ലല്ലോ എന്ന് പറഞ്ഞ് പ്രതികരിക്കാൻ നിൽക്കുന്നത് വളരെ മോശമായ കാര്യമായിട്ടാണ് എനിക്ക് തോന്നിയത്.’- നടി പറഞ്ഞു.

Leave a Reply