Spread the love

ഒന്നായിചേരാൻ വിധിക്കപ്പെട്ടവർ എന്ന് നമുക്ക് ചുറ്റുമുള്ളവരിൽ എത്ര ജോഡികൾക്ക് മറ്റുള്ളവരിൽ നിന്ന് കമെന്റുകൾ കിട്ടാറുണ്ട്? സ്നേഹത്തിനും ബന്ധങ്ങൾക്കുമൊക്കെ നിമിഷനേരത്തെ ആയുസുമാത്രമുള്ള ആധുനിക സമൂഹത്തിൽ ഇത്തരം കമെന്റുകൾ തേടിയെത്തുക എന്നത് തന്നെ അത്ഭുതമാണ്. ഇത്തരത്തിൽ മലയാളികളിൽ നിന്നും ഹൃദയസ്പർശിയായ വിശേഷണങ്ങൾ നിരന്തരം ഏറ്റുവാങ്ങുന്ന ജോഡിയാണ്‌ സോഷ്യൽ മീഡിയ താരവും സിനിമ നടൻ കൃഷ്ണകുമാറിന്റെ മകളുമായ ദിയയും ഭാവി വരൻ അശ്വിനും.

വിവാഹം കഴിഞ്ഞപ്പോൾ തന്നെ എത്രയും വേ​ഗം കുഞ്ഞിനെ വേണമെന്ന് തങ്ങൾ ഉറപ്പിച്ചിരുന്നുവെന്ന് പറഞ്ഞ ദിയ ആദ്യത്തെ ശ്രമങ്ങളെല്ലാം പരാജയപ്പെടുകയായിരുന്നുവെങ്കിലും ഒടുവിൽ താൻ പ്രഗ്നന്റ് ആണെന്ന വിവരം പ്രേക്ഷകരോട് പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ ഗർഭ കാലത്ത് താൻ നേരിട്ട വിഷമ സന്ധികളെക്കുറിച്ചും പലതരം മൂഡ്സ്വിങ്സ് കുറിച്ചും തന്റെ യൂട്യൂബ് വീഡിയോയിലൂടെ തുറന്നു സംസാരിക്കുകയാണ് താരമിപ്പോൾ. ഗർഭകാലത്തെ ആദ്യത്തെ മൂന്നുമാസം തന്നെ സംബന്ധിച്ചിടത്തോളം വളരെ ബുദ്ധിമുട്ടേറിയതായിരുന്നു എന്നാണ് ദിയ പറയുന്നത്. തനിക്ക് ആ സമയത്ത് മൂഡ് സ്വിങ്‌സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും തനിക്ക് പഴയതുപോലെ ആകണമെന്നും ഈ അവസ്ഥ വേണ്ടെന്നും പറഞ്ഞ് താൻ എപ്പോഴും അശ്വിന്റെ അടുത്ത് വന്ന് കരയുമായിരുന്നു എന്നും ദിയ പറയുന്നു.

ഇത്തരത്തിൽ ഒരിക്കൽ തന്റെ വീട്ടിൽ പോയ സമയത്ത് റൂമിൽ കിടന്നു അശ്വിനോട് ‘ എനിക്കെന്റെ പഴയ ജീവിതം വേണം, പഴയ ദിയാകൃഷ്ണയാകണം’ എന്നൊക്കെ പറഞ്ഞു കരയുകയായിരുന്നുവെന്നും അപ്പോൾ കറക്റ്റ് ആയി അനിയത്തി ഇഷാനി കയറിവന്നെന്നും ദിയ പറയുന്നു. ഈ സമയം ഒരാഴ്ച കൂടി എന്ന് പറഞ്ഞ് അശ്വിൻ തന്നെ ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു എന്നും എന്നാൽ ‘എപ്പോഴും ഒരാഴ്ച എന്നല്ലേ പറയുന്നത്’ എന്നും പറഞ്ഞായിരുന്നു തന്റെ കരച്ചിൽ എന്നും ദിയ പറയുന്നു. ഇതു കേട്ടുകൊണ്ടായിരുന്നു ഇഷാനി റൂമിലേക്ക് കയറി വന്നത്. പൊതുവേ കരയുമ്പോൾ തന്നെ കളിയാക്കാറുള്ള ആളാണ് ഈശാനി എന്നും എന്നാൽ അന്ന് വ്യത്യസ്തമായിരുന്നു എന്നും ദിയ പറയുന്നു.

ഇഷാനി താൻ കരയുന്നത് കണ്ടുകൊണ്ട് വന്നതോടെ തന്നെ ഇനി കളിയാക്കി കൊല്ലും എന്നാണ് വിചാരിച്ചത്. എന്നാൽ ‘നീ കരയുന്നോ? എന്തുപറ്റി എന്തിന് കരയുന്നു?’ എന്നായിരുന്നു ഇഷാനിയുടെ ചോദ്യമെന്ന് പുതിയ പറയുന്നു. ‘ഇഷാനി എനിക്കിത് പറ്റുന്നില്ല, എനിക്ക് എന്റെ പഴയ ജീവിതം വേണം, എനിക്ക് നിങ്ങളെയൊക്കെ പോലെ പുറത്ത് പോകണം’ എന്നൊക്കെ പറഞ്ഞ് താന്‍ കരഞ്ഞു. കുഴപ്പമില്ല, കുറച്ച് കഴിയുമ്പോള്‍ നിനക്ക് പുറത്ത് ഇറങ്ങാലോ ഇപ്പോള്‍ ഛര്‍ദ്ദിക്കുന്നത് കൊണ്ടല്ലേ എന്ന് ഇഷാനി പറഞ്ഞു. ഇഷാനി ആശ്വസിപ്പിക്കാന്‍ തുടങ്ങി. കുറച്ച് കഴിഞ്ഞപ്പോള്‍ ഇഷാനിയ്ക്ക് തന്നെ ചമ്മലായി. ഞാന്‍ പോയിട്ട് വരാം എന്ന് പറഞ്ഞ് ഇഷാനി പെട്ടെന്ന് പോയി. ഇഷാനിയ്ക്ക് പോലും അന്ന് കളിയാക്കാനായില്ല. ഞാന്‍ അങ്ങനെ കരഞ്ഞു കൊണ്ടിരിക്കുകയായിരുന്നു.” എന്നാണ് ദിയ പറയുന്നത്.

Leave a Reply