സിനിമ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളിൽ ഒരാളാണ് വിജയ് സേതുപതി. മക്കൾ സെൽവൻ എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന അദ്ദേഹം ഏറെ നാളത്തെ പ്രയത്‌നത്തിനൊടുവിലായിരുന്നു സിനിമയിൽ എത്തിയത്. സിനിമയിൽ ജൂനിയർ ആർട്ടിസ്റ്റ് ആയും വിജയ് സേതുപതി അഭിനയിച്ചിരുന്നു.ഇപ്പോഴിതാ ജൂനിയർ ആർട്ടിസ്റ്റ് ആയിരുന്നപ്പോഴുള്ള തന്റെ പ്രതിഫലം വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ താരം.
ബിഗ് ബോസ് തമിഴ് ഷോയുടെ പുതിയ അവതാരകൻ കൂടിയാണ് വിജയ് സേതുപതി. ഷോയിലേക്ക് പുതുതായി എത്തിയ മത്സരാർത്ഥിയായ രണവിനെ പരിചയപ്പെടുന്നതിനിടെയാണ് തന്റെ പ്രതിഫലം വിജയ് വെളിപ്പെടുത്തിയത്.വിജയ് സേതുപതി കൂടി അഭിനയിച്ച ഇരവിയിലായിരുന്നു രണവ് ആദ്യമായി പ്രവർത്തിച്ചത്. അന്ന് തനിക്ക് 250 രൂപയായിരുന്നു പ്രതിഫലം എന്നും രണവ് വെളിപ്പെടുത്തി. ഇതിന് മറുപടിയായി ഓഹ് അന്നും അത്ര തന്നെയായിരുന്നോ പ്രതിഫലമെന്നായിരുന്നു വിജയ് സേതുപതി തിരികെ ചോദിച്ചത്.തനിക്കും ജൂനിയർ ആർട്ടിസ്റ്റിറ് ആയി പ്രവർത്തിച്ചപ്പോൾ 250 രൂപയായിരുന്നു ലഭിച്ചത് എന്നും വിജയ് സേതുപതി പറഞ്ഞു. 2016 ലായിരുന്നു ഇരൈവി റിലീസ് ചെയ്തത്.കാർത്തിക് സുബ്ബരാജ് രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിൽ എസ് ജെ സൂര്യ, ബോബി സിംഹ, പൂജ, കമാലുദ്ദീൻ മുഖർജി തുടങ്ങിയവരായിരുന്നു സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.