മിമിക്രിയിലൂടെയും കോമഡി പരിപാടികളിലൂടെയും ജനപ്രിയനായി മാറി പതുക്കെ മലയാള സിനിമയിൽ തന്റേതായ ഇടം നേടിയെടുത്ത നടനാണ് അസീസ് നെടുമങ്ങാട്. ചെറിയ ചെറിയ വേഷങ്ങളിലൂടെ സിനിമയിലേക്ക് കയറിവന്ന് പിന്നീട് കണ്ണൂർ സ്ക്വാഡ്, സിബിഐ 5, ജയ ജയ ഹേ, അന്വേഷിപ്പിൻ കണ്ടെത്തും, വാഴ, പ്രഭയായ് നിനച്ചതെല്ലാം തുടങ്ങി വലിയ സിനിമകളുടെ വരെ ഭാഗമാകുന്ന അസീസിനെയാണ് പിന്നീട് നമ്മൾ കണ്ടത്. ഇപ്പോഴിതാ അസീസ് നെടുമങ്ങാട് എന്ന നടനെ കുറിച്ചും പണ്ട് കോമഡി സ്റ്റാർസ് എന്ന പരിപാടിയിൽ താൻ ജഡ്ജ് ആയിരുന്നപ്പോൾ മുതൽ നടനെ നേരിട്ട് അറിയുന്നതിനേയും കുറിച്ച് മുതിർന്ന നടൻ ജഗദീഷ് പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.
കോമഡി സ്റ്റാർസ് കാലമുതലേ തനിക്ക് അസീസിനെ അറിയാമെന്നും അന്നേ താൻ അസീസിലെ മികച്ച പെർഫോമറെ നോട്ട് ചെയ്തിരുന്നു എന്നുമാണ് ജഗദീഷ് പറഞ്ഞത്.
ജഗദീഷിന്റെ വാക്കുകൾ..
‘അസീസ് എന്ന നടന്റെ വളര്‍ച്ചയെക്കുറിച്ച് എനിക്ക് പറയാന്‍ കഴിയും. കോമഡി സ്റ്റാര്‍സില്‍ അസീസ് പെര്‍ഫോം ചെയ്യുമ്പോള്‍ അസീസിന്റെ ടീം പെര്‍ഫോം ചെയ്യുമ്പോള്‍ എന്തെങ്കെിലും ഒക്കെ സജക്ഷന്‍ എന്റെ അടുത്ത് വന്ന് ചോദിക്കും. ഒരു ക്ലൈമാക്‌സിനെക്കുറിച്ചൊക്കെ. ഞാന്‍ ബാക്കിയുള്ള ജഡ്ജസ് അറിയാതെ ക്ലൈമാക്‌സുകള്‍ പറഞ്ഞുകൊടുക്കും. എന്നിട്ട് ജഡ്ജ്‌മെന്റ് നടത്തുമ്പോള്‍ ഞാന്‍ അറിയാത്ത മട്ടില്‍ ഇരിക്കും
ഇവരുടെ കഴിവ് എന്നുപറയുന്നത്, ഈ പറഞ്ഞുകൊടുക്കുന്ന ക്ലൈമാക്‌സ് അഞ്ച് മിനിട്ടുകൊണ്ട് അത് റെഡിയാക്കും എന്നതാണ്. അതില്‍ വിശേഷിച്ചും അസീസിന്റെ റോള്‍ എന്നുപറയുന്നത് ഗംഭീരമാണ്. നമ്മള്‍ പറഞ്ഞുകൊടുത്തിട്ട് പിന്നീട് എഴുതാനുള്ള സമയമൊന്നുമില്ല. അപ്പോള്‍ തന്നെ അസീസിനെ ഞാന്‍ ശ്രദ്ധിച്ചു. പിന്നെ ഗുരുത്വം, വിനയം ഒക്കെ ഉണ്ട്. ഒരു അധ്യാപകന് കാണുമ്പോള്‍ സന്തോഷമല്ലേ… അന്നുള്ള അതേ രീതിയിലുള്ള സ്‌നേഹവും ബഹുമാനവും ഇന്നും തരുന്നുണ്ട്







