Spread the love

കലാഭവന്‍ നവാസ് ഇനിയില്ലെന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാന്‍ മലയാളികൾക്കും സിനിമാ ലോകത്തിനും ഇനിയും സാധിച്ചിട്ടില്ല. യാതൊരു ദുശ്ശീലങ്ങളുമില്ലാത്ത നവാസിനെ 51ആം വയസ്സിൽ വിധി തിരിച്ചു വിളിക്കുകയായിരുന്നു. മിമിക്രി വേദികളിലും സിനിമയിലും ടെലിവിഷനിലുമെല്ലാം ഒരുപോലെ കയ്യടി വാങ്ങിയ താരം മുൻപൊരിക്കൽ ഒരു അഭിമുഖ പരിപാടിയിൽ പറഞ്ഞ കാര്യങ്ങളാണിപ്പോൾ ചർച്ചയാകുന്നത്. ജീവിതം എത്ര അപ്രവചനീയമാണെന്ന് പറഞ്ഞുവയ്ക്കുന്ന വീഡിയോയിലെ കണ്ടെന്റുകൾ അറം പറ്റിയത് പോലെയായല്ലോ എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.

നവാസിന്റെ വാക്കുകൾ

”ഇപ്പോള്‍ ഞാന്‍ ഇവിടെ ഇരിപ്പുണ്ട്. നാളെ ഇവിടെയുണ്ടാകുമോ എന്ന് ഉറപ്പില്ല. ഈ നിമിഷം ഞാന്‍ എന്റെ വീട്ടിലേക്ക് എത്തുമോ എന്ന് ഉറപ്പില്ലാത്ത അത്ര നിസ്സഹായരാണ് മനുഷ്യര്‍. അതിനൊക്കെയുള്ള അവസരമല്ലേ നമുക്ക് തന്നിട്ടുള്ളൂ. നമ്മള്‍ ഒരു ശക്തിയില്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍, നാളെ നേരം വെളുത്തൂന്നുണ്ടെങ്കില്‍ വെളുത്തൂവെന്ന് പറയാം. മറ്റൊന്നും നമ്മുടെ നിയന്ത്രണത്തിലല്ല. കാരണം നമ്മള്‍ സംസാരിക്കുന്നുണ്ട്. ഞാന്‍ തിരിച്ച് വീടെത്തും എന്ന് എനിക്ക് യാതൊരു ഉറപ്പുമില്ല. നമുക്ക് ഇന്ന് കാണാം എന്ന് ഞാന്‍ ഇന്നലെ പറഞ്ഞു. പക്ഷെ ഇന്ന് കാണാന്‍ പറ്റൂന്ന് യാതൊരു ഗ്യാരണ്ടിയും എനിക്കുണ്ടായിരുന്നില്ല. അപ്പോള്‍ അത്രയേയുള്ളൂ നമ്മള്‍” എന്നാണ് നവാസ് വിഡിയോയില്‍ പറയുന്നത്.

Leave a Reply