നടൻ ബാലയ്ക്കെതിരെ ഗുരുതരം ആരോപണവുമായി മകൾ രംഗത്തെത്തിയിരുന്നു. ബാല സോഷ്യൽ മീഡിയയിലും വിവിധ ചാനലുകൾക്ക് നൽകിയ അഭിമുഖങ്ങളിലും പറയുന്നതുപോലെ തനിക്കായി ഒന്നും ചെയ്തിട്ടില്ലെന്നും താനും അമ്മയും അമ്മൂമ്മയും ആന്റിയുമടങ്ങുന്ന കുടുംബത്തെ നിരന്തരം ഉപദ്രവിക്കാൻ മാത്രമാണ് ശ്രമിച്ചിട്ടുള്ളതെന്നുമായിരുന്നു മകൾ കുറ്റപ്പെടുത്തിയത്. ഇതിനുപിന്നാലെ മകളെ ബാലയുടെ വേദനിപ്പിക്കാതെയുള്ള വൈകാരിക പ്രകടനം എത്തിയതോടെ സോഷ്യൽ മീഡിയ നടനോട് ഐക്യപ്പെട്ട് മകൾ അവന്തികയ്ക്കും മുൻഭാര്യ അമൃതയ്ക്കും അനിയത്തി അഭിരമിക്കുമെതിരെ വ്യാപക വിമർശങ്ങൾ അഴിച്ചുവിട്ടിരുന്നു.
വിമർശങ്ങൾ അതിരുകടന്നതോടെ നടി ബാലയുമായുള്ള വിവാഹമോചനത്തെ കുറിച്ച് ആദ്യമായി തുറന്ന് പറച്ചിൽ നടത്തിയിരുന്നു. വിവാഹിതരായിരുന്നപ്പോൾ താൻ നേരിട്ട പീഠനങ്ങളെ കുറിച്ചും ബാല തനിക്ക് മുൻപ് വിവാഹം കഴിച്ചിരുന്നു തുടങ്ങിയ വിവരങ്ങളും താരം വെളിപ്പെടുത്തിയിരുന്നു. അമൃതയുടെ പീഡന ആരോപങ്ങൾ ശരിവയ്ക്കുന്ന തരത്തിൽ ബാലയുടെ മുൻഡ്രൈവറും കൂടുതൽ ആരോപണങ്ങളുമായി മറ്റുള്ളവരും രംഗത്തെത്തിയിരുന്നു. അമൃതയുടെ അനുജത്തി അഭിരാമിയും വിഷയത്തിൽ ശക്തമായ ഭാഷയിൽ പ്രതികരിച്ചിരുന്നു.
ഇപ്പോഴിതാ തന്റെ കുടുംബ പ്രശ്നത്തിൽ മറ്റുള്ളവർ ഇടപെട്ട് ചർച്ചകൾ നടത്തുന്നത് ശരിയല്ലെന്നും ഇപ്പോൾ താൻ കളി നിർത്തുകയാണെന്നും പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ബാല. തനിക്കെതിരെയുള്ള മകളുടെ വിഡിയോയ്യ്ക്ക് പിന്നാലെ ഇനി മുതൽ ഞാൻ ഒരു കാര്യത്തിലും സംസാരിക്കില്ല എന്നു പറഞ്ഞിരുന്നു. ആ വാക്ക് താൻ ഇതുവരെയും പാലിച്ചു. താൻ പറയുന്നത് മാത്രമല്ല മറ്റുള്ളവർ പറയുന്നതും മകൾക്ക് വേദനയുണ്ടാക്കുമെന്നും എല്ലാവരും വാക്ക് പാലിക്കാൻ ബാധ്യസ്ഥരാണെന്നും ബാലകൂട്ടിച്ചേർത്തു.
മകൾ പറഞ്ഞ കാര്യങ്ങളെ ഞാൻ ബഹുമാനിക്കുന്നുവെന്നും ഞാൻ പത്തുവർഷം ഫൈറ്റ് ചെയ്തു. ഞാൻ ആത്മാർഥമായിട്ട് സ്നേഹിക്കുന്ന ഒരു കാര്യത്തിന് വേണ്ടി എല്ലാ മാർഗവും നോക്കിയതാണ്. എന്നെക്കൊണ്ട് ചെയ്യാൻ പറ്റുന്ന എല്ലാ മാർഗവും ഞാൻ നോക്കിയതാണ്. പക്ഷേ ഒരു സാഹചര്യത്തിൽ അവർക്ക് വേദനയുണ്ടെന്നു പറയുമ്പോൾ നമ്മൾ നമ്മുടെ വാക്ക് പാലിക്കണം. പറഞ്ഞ വാക്ക് വാക്കായിരിക്കും. ഇത് പറഞ്ഞു കഴിഞ്ഞിട്ട് മൂന്നു ദിവസമായിട്ട് ആരാണ് ക്യാമ്പയിനിങ് നടത്തുന്നത് ? ബാല വിഡിയോയിൽ ചോദിച്ചു.
പലരും തന്നെ വിളിച്ച് അഭിമുഖം ചോദിച്ചെന്നും എന്നാൽ ഇതൊന്നും അറിയാത്ത കുറെ പേർ ഈ വിഷയം എടുത്ത് സംസാരിക്കുന്നത് അവരുടെ പബ്ലിസിറ്റിക്ക് വേണ്ടിയാണെന്നും താനിതിനെക്കുറിച്ച് ആര് ഇനി ചോദിച്ചാലും ഒന്നും സംസാരിക്കില്ലെന്നും താരം പറഞ്ഞു. ഒരു ബോക്സിങ് മാച്ച് നടക്കുന്നുണ്ട്, തന്റെ പ്രിയപ്പെട്ടവർക്ക് വേണ്ടി താൻ കളി നിർത്തി. താൻ അതിൽ നിന്നും ഗ്ലൗസ് ഊരി കൊടുത്തു ഇറങ്ങിപ്പോയെന്നും, പോയശേഷം ഒരാൾ വന്നിട്ട് ഞാൻ ഇത് ചെയ്യും അത് ചെയ്യും എന്ന് പറഞ്ഞാൽ എന്താണെന്നും ബാല ചോദിക്കുന്നു.
എല്ലാവരുടെയും നന്മയ്ക്ക് ഞാൻ മടങ്ങുവാണ്. മകളുടെ വാക്കുകൾക്ക് ബഹുമാനം കൊടുക്കുക. ഞാനേ നിർത്തി, കുറച്ച് ചെറിയ ആളുകളൊക്കെ കേറി വന്ന് കുറെ വിഡിയോസ്, അവരുടെ എക്സ്പീരിയൻസൊക്കെ പറയുന്നുണ്ട്. അതും കൂടെ പാപ്പുവിനെ വിഷമിപ്പിക്കില്ലേ. എന്നെ വിട്ടേക്ക്. എന്റെ വാക്ക് ഞാൻ പാലിക്കുന്നുണ്ട് നിങ്ങളും പാലിക്കുന്നത് ന്യായമല്ലേ, ഒന്ന് ചിന്തിച്ചു നോക്കുക, നിർത്തുക, ഞാൻ പറയുന്നതിൽ അർഥമുണ്ട്, ഞാൻ മടങ്ങി തരാം, എല്ലാവർക്കും നന്ദി.’’ ബാല പറയുന്നു.