സിനിമകളിലൂടെയും സീരിയലുകളിലൂടെയും മലയാളികളുടെ പ്രിയതാരമായി മാറിയ നടിയാണ് നിഷാ സാരംഗ്. ഫ്ലവേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന ഉപ്പും മുളകും സീരിയലിലൂടെ ശ്രദ്ധേയയായ താരത്തെ മലയാളികൾക്ക് ബാലുവിന്റെ ഭാര്യയും മുടിയനും കേശുവും ലച്ചുവും പാറുവുമടങ്ങുന്ന കുടുംബത്തിന്റെ അമ്മയായ നീലുവായി കാണാനാണ് ഏറെ ഇഷ്ടം. സീരിയലിന്റെ അണിയറ പ്രവർത്തകരുമായി ഉണ്ടായ ചില അഭിപ്രായ വ്യത്യാസങ്ങളുടെ പേരിൽ സീരിയലിന്റെ കൂടുതൽ സീസണുകൾ വന്നിരുന്നില്ല. ഇക്കാര്യം നിഷ അടങ്ങുന്ന പ്രധാന ആർട്ടിസ്റ്റുകൾ തന്നെ വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ തനിക്കെതിരെ പ്രവർത്തിച്ചവർ ഇൻഡസ്ട്രിയിൽ ഉണ്ടെന്ന് കണ്ണു നിറഞ്ഞുകൊണ്ട് പറയുകയാണ് നിഷ.
”ഒരിക്കല്‍ ഒരു സെറ്റില്‍ ഒരു ടെക്‌നീഷ്യൻ കമ്മീഷൻ വാങ്ങി എന്നു പറഞ്ഞ് കുറ്റപ്പെടുത്തിയപ്പോൾ ഞാന്‍ പ്രതികരിച്ചു. അയാൾ ഒരു സുഖമില്ലാത്തയാൾ ആയിരുന്നു. ഒരാൾ മാത്രമാണ് അയാളെ ഭയങ്കരമായി ക്രൂശിച്ചത്. ഒരു വ്യാജ ആരോപണമായിരുന്നു. അത് തെളിയിക്കണണെന്ന് എനിക്ക് തോന്നി, തെളിയിക്കുകയും ചെയ്തു. ഇത് എനിക്ക് പണിയാകുമെന്ന് അന്നേ അറിയാമായിരുന്നു. പിന്നീട് തുടർച്ചയായി പല അപവാദങ്ങളും എന്നെക്കുറിച്ച് പ്രചരിച്ചു.
അയാളെന്നെ പരമാവധി നാണംകെടുത്തി. ഞാന്‍ ലൊക്കേഷനില്‍ ഒരാളുമായിട്ട് പ്രേമമാണ് എന്നും അയാളെ ഞാന്‍ കല്യാണം കഴിക്കാൻ പോകുകയാണ് എന്നൊക്കെ എന്റെ വീട്ടില്‍ വിളിച്ച് പറഞ്ഞു. ഞാന്‍ ലൊക്കേഷനില്‍ അയാളുമായി ലീലാവിലാസങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്നു വരെ പറഞ്ഞു. അതൊന്നും ഞാൻ മൈന്‍ഡ് ചെയ്തിട്ടില്ല. എന്റെ മക്കള്‍ വരെ എന്നോട് ചോദിച്ചു അമ്മാ ഇങ്ങനെയൊക്കെ പറയുന്നുണ്ടല്ലോ എന്ന്. അതൊന്നും മൈന്‍ഡ് ചെയ്യേണ്ട എന്ന് ഞാന്‍ പറഞ്ഞു. നമുക്കായിട്ട് ഒരു ദിവസം ദൈവം തരും” നിഷ പറയുന്നു.











