Spread the love

മലയാള ടെലിവിഷൻ ലോകത്ത് സ്വന്തം മികവുകൊണ്ട് ഏറെ പേരെടുത്ത നടിയാണ് മഞ്ജു പിള്ള. സ്വാഭാവികമായ അഭിനയം, കഥാപാത്രങ്ങളെ മികച്ച രീതിയിൽ അവതരിപ്പിക്കുന്ന കഴിവ്, കൂടാതെ ഹാസ്യവും ഗൗരവവും ഒരുപോലെ അവതരിപ്പിക്കാനുള്ള മികവ് എന്നിവ മഞ്ജു പിള്ളയെ മലയാളി പ്രേക്ഷകർക്കിടയിൽ പ്രിയങ്കരിയാക്കി.

വളരെ നേരത്തെ വിവാഹം കഴിക്കുന്നതിനെ പറ്റിയുള്ള മഞ്ജു പിള്ളയുടെ അഭിപ്രായം ഇപ്പോ സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയാവുകയാണു. താൻ 18 വയസിൽ വിവാഹം ചെയ്തത് കൊണ്ട് ജീവിതത്തിലെ ഒരുപാട് നല്ല നിമിഷങ്ങൾ നഷ്ടമായെന്നും കൂടുതൽ ഉത്തരവാദത്വങ്ങളിലേക്ക് നേരെത്തെ പോവേണ്ടി വന്നു എന്നുമാണ് ഒരു ഓൺലൈൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ മഞ്ജു അഭിപ്രായപ്പെട്ടത്.

“ഒരു ഇരുപത് വയസുള്ള എന്നോട് എനിക്കൊരു കാര്യം പറയാൻ കഴിയുമായിരുനെങ്കിൽ ഞാൻ ജീവിതം എക്‌സ്‌പ്ലോർ ചെയ്തിട്ട് എൻജോയ് ചെയ്ത് ജീവിക്കാൻ പറയുമായിരുന്നു. അതു കഴിഞ്ഞിട്ട് മാത്രം മറ്റ് ഉത്തരവാദിത്വങ്ങളിലേക്ക് കടന്നാൽ മതി. ഇത് തന്നെയാണ് ഞാൻ എന്റെ മോളോടും പറഞ്ഞു കൊടുത്തിട്ടുള്ളത്.

കാരണം എൻ്റെ ആദ്യ വിവാഹം നടന്നത് പതിനെട്ടാം വയസിലാണ്. ഒരു ഒന്നര രണ്ട് വർഷം മാത്രം നീണ്ടു നിന്നൊരു ബന്ധമായിരുന്നു അത്. 20 വയസ് ഒക്കെ ആയപ്പോഴേക്ക് ആ ബന്ധം അവസാനിച്ചു. പതിനെട്ട് വയസിൽ ഇത്രയും വലിയ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കേണ്ടി വന്നു എന്ന് എനിക്കിപ്പോഴും വിശ്വസിക്കൻ പറ്റിയിട്ടില്ല. എൻ്റെ മോളെ അവൾ ഇത്ര വളർന്നിട്ടും ഞാനിപ്പോഴും കുട്ടിയായിട്ടാണ് കാണുന്നത്, പക്ഷേ എൻ്റെ ആ പ്രായത്തിൽ എൻ്റെ വിവാഹം കഴിഞ്ഞിരുന്നു.

അതൊരു പ്രണയ വിവാഹമൊന്നും ആയിരുന്നില്ല വീട്ടുകാർ തന്നെ പയ്യനെ കണ്ടെത്തി എനിക്ക് ഇഷ്ടപ്പെട്ടു അങ്ങനെ വിവാഹത്തിലേക്ക് എത്തുകയായിരുന്നു. അതു കൊണ്ട് തന്നെ ആ സമയത്തിൽ എനിക്ക് കിട്ടേണ്ട കോളേജ് ലൈഫ് ,സൗഹൃദങ്ങൾ, ജീവിതം അതെല്ലാം എനിക്ക് നഷ്ടമായി. മോൾ ആയതോട് കൂടി സീരിയൽ തിരക്കുകളിലേക്കും ജോലിയിലേക്കുമെല്ലാം ജീവിതം മാറി.”

Leave a Reply