
54-ാം പിറന്നാള്‍ ആഘോഷിക്കുകയാണ് മലയാളത്തിന്റെ ജനപ്രിയ നായകന്‍ ദിലീപ്. ദിലീപിന് പിറന്നാള്‍ ആശംസകളുമായി എത്തിയിരിക്കുകയാണ് മകള്‍ മീനാക്ഷി. ”ജന്മദിനാശംസകള്‍ അച്ഛാ.. ഐ ലവ് യൂ” എന്നാണ് മീനാക്ഷി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്. ചെറുപ്പത്തിലെയും ഇപ്പോഴത്തെയും ചിത്രങ്ങള്‍ പങ്കുവെച്ചാണ് മീനാക്ഷിയുടെ ആശംസ. കഴിഞ്ഞ ദിവസമായിരുന്നു മഹാലക്ഷ്മിയുടെ പിറന്നാൾ. അനുജത്തിയുടെ പിറന്നാള്‍ ആഘോഷ ചിത്രങ്ങളും മീനാക്ഷി പങ്കുവെച്ചിരുന്നു.
ഒക്ടോബര്‍ 19നാണ് മഹാലക്ഷ്മിയുടെ മൂന്നാം ജന്മദിനം ആഘോഷിച്ചത്. വിജയദശമി ദിനത്തില്‍ മഹാലക്ഷ്മി ആദ്യാക്ഷരം കുറിക്കുന്ന ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. 2018 ഒക്ടോബര്‍ 19 വിജയദശമി ദിനത്തിലാണ് ദിലീപിനും കാവ്യയ്ക്കും മഹാലക്ഷ്മി ജനിക്കുന്നത്.
വോയിസ് ഓഫ് സത്യനാഥന്‍ ചിത്രത്തിന്റെ സെറ്റില്‍ ജന്മദിനം ആഘോഷിക്കുന്ന ദിലീപിന്റെ ചിത്രങ്ങളും പുറത്തു വന്നിട്ടുണ്ട്. ശേഷം ദിലീപ്- റാഫി കൂട്ടുക്കെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണ് വോയിസ് ഓഫ് സത്യനാഥന്‍. ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റേയും ബാനറില്‍ എന്‍.എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, പ്രിജിന്‍ ജെ.പി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.