Spread the love

ബാലതാരമായി വെള്ളിത്തിരയിൽ എത്തി ഇന്ന് ബോളിവുഡിൽ അടക്കം തിളങ്ങി നിൽക്കുന്ന താരമാണ് കീർത്തി സുരേഷ്. കഴിഞ്ഞ വർഷം ഡിസംബറിൽ ആയിരുന്നു കീർത്തിയുടെ വിവാഹം. ആന്റണി തട്ടിൽ ആണ് കീർത്തിയുടെ ഭർത്താവ്. വർഷങ്ങളായി പ്രണയത്തിലായിരുന്ന ഇരുവരും ഒന്നിച്ച് ജീവിക്കാൻ തീരുമാനിക്കുകയായിരുന്നു. വിവാഹ ശേഷം കീർത്തിയുമായി ബന്ധപ്പെട്ട വാർത്തകൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധനേടുകയാണ്. ഇതിനിടെ തന്റെ പ്രണയ കാലത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് കീർത്തി സുരേഷ്.

“ഞങ്ങൾ മ്യൂച്വൽ ഫാമിലി ഫ്രണ്ട്സ് ആണ്. അന്ന് ഓർക്കൂട്ടിലൂടെയായിരുന്നു സംസാരം. ആന്റണിയുമായി അടുക്കാൻ ശ്രമിച്ചത് ഞാൻ തന്നെയായിരുന്നു. ഒരുമാസത്തോളം ഞങ്ങൾ ചാറ്റ് ചെയ്തു. കൊച്ചിയിലെ ഒരു റസ്റ്റോറന്റിൽ വച്ചാണ് ഞങ്ങൾ കാണുന്നത്. എനിക്ക് അങ്ങോട്ട് പോയി സംസാരിക്കാനുള്ള സിറ്റുവേഷൻ ആയിരുന്നില്ല. തിരികെ പോകുമ്പോൾ ആന്റണിയെ നോക്കി ഞാൻ കണ്ണിറുക്കി. പിറ്റേദിവസം ഒരു മാളിൽ വച്ച് ഞങ്ങൾ വീണ്ടും കണ്ടു. പിന്നീട് ധൈര്യമുണ്ടെങ്കിൽ എന്നെ പ്രപ്പോസ് ചെയ്യെന്ന് ആന്റണിയോട് പറയുകയായിരുന്നു. ആ വർഷം ന്യൂയറിൽ അദ്ദേഹം എന്നെ പ്രപ്പോസ് ചെയ്തു. ഞാൻ യെസും പറഞ്ഞു. 2010ൽ ആയിരുന്നു ഇത്”, എന്ന് കീർത്തി പറയുന്നു

“2016ലാണ് കാര്യങ്ങൾ കുറച്ചു കൂടി സീരിയസ് ആയത്. പിന്നാലെ ഞങ്ങൾ പ്രോമിസിം​ഗ് റിം​ഗ് കൈമാറി. എന്റെ നിരവധി സിനിമകളിൽ ആ മോതിരം കാണാനാകും. കൊവിഡ് സമയത്താണ് ഞങ്ങൾ ഒരുമിച്ച് താമസിക്കാൻ തുടങ്ങിയത്. അതുവരെ വിശേഷ ദിവസങ്ങളിൽ കാണാൻ വരലും പോകലുമായിരുന്നു. കൊവിഡ് വേളയിൽ ഇത് നമ്മുടെ ഇടമാണ് നമുക്ക് ഒന്നിച്ച് താമസിക്കാമെന്ന് തീരുമാനിച്ചു. ഒരുമിച്ച് ഒരുപാട് കാലം ഒപ്പം ഉണ്ടായിരുന്നതിനാൽ പരസ്പരം പ്രശ്നങ്ങളൊന്നും ഇല്ല. അദ്ദേഹത്തെ കിട്ടിയത് എന്‍റെ ഭാഗ്യം”, എന്നും കീർത്തി കൂട്ടിച്ചേർത്തു.

Leave a Reply