വളരെ കുറച്ചു പടങ്ങളെ ചെയ്തിട്ടുള്ളൂ എങ്കിലും ചുരുങ്ങിയ സമയം കൊണ്ട് മലയാളി പ്രേക്ഷകരുടെ മനം കീഴടക്കിയ നടിയായിരുന്നു സൗന്ദര്യ. കിളിച്ചുണ്ടൻ മാമ്പഴം, യാത്രക്കാരുടെ ശ്രദ്ധയ്ക്ക് തുടങ്ങിയ ചിത്രങ്ങളിലെ മികച്ച പ്രകടനത്തിലൂടെ ഒരു മലയാളം നടിക്ക് ലഭിക്കുന്ന അതേ സ്വീകാര്യത പ്രേക്ഷകർ താരത്തിന് നൽകിയിരുന്നു. എന്നാൽ തെന്നിന്ത്യൻ ആരാധകർ താരത്തെ ആസ്വദിച്ച് തുടങ്ങും മുൻപേ വിധി വില്ലനായെത്തുകയായിരുന്നു. 2004ൽ സൗന്ദര്യ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഹൈദരാബാദിലേക്ക് പോകവേ വിമാനം തകർന്ന് മരണപെടുകയായിരുന്നു. ഇപ്പോഴിതാ സൗന്ദര്യ വിമാനാപകടത്തിൽ കൊല്ലപ്പെടുമ്പോൾ താനും കൂടെ ഉണ്ടാവേണ്ടാതായിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സൗന്ദര്യയുടെ സുഹൃത്തും സഹതാരവുമായിരുന്ന മീന.
മീനയുടെ വാക്കുകൾ..
ആരോഗ്യകരമായ മത്സരമായിരുന്നു ഞങ്ങൾ തമ്മിൽ ഉണ്ടായിരുന്നത്. സൗന്ദര്യ വളരെയധികം കഴിവുള്ളവളായിരുന്നു. എന്റെ വളരെ അടുത്ത സുഹൃത്തായിരുന്നു. അവളുടെ മരണവാര്‍ത്ത എന്നെ ഞെട്ടിച്ചു. ഇന്നും ആ ഞെട്ടലില്‍ നിന്നും ഞാന്‍ പൂര്‍ണ്ണമായും കരകയറിയിട്ടില്ല. അപകടം സംഭവിച്ച ദിവസം ഞാന്‍ സാന്ദര്യയോടൊപ്പം തിരഞ്ഞെടുപ്പ് പ്രചരണത്തിന് പോകേണ്ടതായിരുന്നു. എന്നേയും ക്ഷണിച്ചിരുന്നു. പക്ഷെ രാഷ്ട്രീയത്തിലും തെരഞ്ഞെടുപ്പ് പ്രചരണത്തിലും താല്‍പര്യം ഇല്ലാതിരുന്നതിനാല്‍ ഞാന്‍ ഷൂട്ട് ഉണ്ടെന്ന് പറഞ്ഞ് ഒഴിവായി. പിന്നെ സംഭവിച്ചത് കേട്ട് ഞാന്‍ തകര്‍ന്നുപോയി.








