മലയാള സിനിമാ ചരിത്രത്തിൽ ഒരിക്കലും മായാത്ത തരത്തിൽ എഴുതപ്പെട്ട നടന വിസ്മയമാണ് നടൻ തിലകൻ. നടൻ മമ്മൂട്ടിയും തിലകനും തമ്മിൽ ചില പിണക്കങ്ങൾ ഉണ്ടെന്നും ശത്രുതകൾ നിലനിന്നിരുന്നുവെന്നും അഭ്യൂഹങ്ങൾ നിലനിന്നിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് മകൻ ഷോബി തിലകൻ.
തിലകന്റെ അവസാനകാലത്ത് മമ്മൂട്ടിയുമായി തർക്കത്തിലായിരുന്നുവെന്ന വാർത്ത തെറ്റാണ്. അവർ തമ്മിൽ യാതൊരു ശത്രുതയുമില്ല. മമ്മൂക്കയ്ക്ക് എല്ലാകാലത്തും തിലകനോട് ബഹുമാനം മാത്രമേയുണ്ടായിരുന്നു. മാധ്യമങ്ങൾ പ്രചരിപ്പിച്ച രീതിയിൽ അല്ല കാര്യങ്ങൾ എന്നും പിതാവിന്റെ അവസാന കാലത്ത് ക്രിറ്റിക്കൽ ആയി ആശുപത്രിയിൽ കിടന്നപ്പോൾ ദുൽഖറും മമ്മൂക്കയും ആശുപത്രിയിൽ സന്ദർശിക്കാൻ എത്തിയിരുന്നുവെന്നും ഷോബി തിലകൻ പറയുന്നു.
അന്ന് ഇരുവർക്കും പിതാവിനെ സന്ദർശിക്കാൻ സാധിച്ചില്ലെങ്കിലും അന്ന് ഡോക്ടറെ നേരിട്ട് കണ്ട് മമ്മൂക്ക പറഞ്ഞത് താൻ ഇന്നും ഓർത്തിരിക്കുന്നുവെന്നും ഷോബി പറയുന്നു. ‘ഇത് ഞങ്ങൾക്ക് വേണ്ടപ്പെട്ടയാളാണ്, പഴയതു പോലെ തിരിച്ചു തരണ’മെന്നാണ് അദ്ദേഹം സ്നേഹവും കരുതലും ചേർത്ത് പറഞ്ഞതെന്നും ഷോബി തിലകൻ പറയുന്നു.