മിനിസ്‌ക്രീനിലൂടെ പ്രേക്ഷക പ്രിയങ്കരിയായി പിന്നീട് വെള്ളിത്തിരയിൽ സജീവമായി മാറിയ നടിയാണ് മഞ്ജു പത്രോസ്. ഒരു സ്വകാര്യ ചാനൽ റിയാലിറ്റി ഷോയിലൂടെ ആയിരുന്നു മഞ്ജു ആദ്യം ശ്രദ്ധിക്കപ്പെട്ടത്.മോഹന്‍ലാലിന്റെ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന സിനിമയിൽ ലഭിച്ച കഥാപാത്രം താരത്തിന് വലിയ ജനപ്രീതിയും നേടി കൊടുത്തിരുന്നു. പിന്നീടങ്ങോട്ട് ചെറുതും വലുതുമായ ഒത്തിരി സിനിമകളുടെ ഭാഗമായി താരം മാറി.സ്വന്തം കഴിവിലൂടെയും അധ്വാനത്തിലൂടെയും താഴെ നിന്നും വന്ന് കലയിൽ തന്റേതായ ഇടം കണ്ടെത്തിയ ആളെന്ന രീതിയിൽ മഞ്ജുവിനെ പ്രേക്ഷകർ വളരെയധികം അംഗീകരിച്ചിരുന്നു. ഈ സമയത്തായിരുന്നു താരത്തിന്റെ ബിഗ് ബോസ് പ്രവേശനം. ബിഗ് ബോസിലേക്ക് പോയതോട് കൂടി വിമര്‍ശനങ്ങളായി. വ്യക്തിപരമായി അധിക്ഷേപിക്കുന്ന രീതിയിൽ വരെ സൈബർ ആക്രമണം അതിരുകടന്നിരുന്നു.
ഇപ്പോഴിതാമകൻ കൗമാരത്തിലേക്ക് കടന്നശേഷം തനിക്കുണ്ടായ അനുഭവങ്ങളെക്കുറിച്ചും മകനുമായുള്ള ബന്ധത്തെക്കുറിച്ചും തുറന്നു പറയുകയാണ് മഞ്ജു . മകന് ഇഷ്ടമുള്ളതെല്ലാം ചെയ്യാനുള്ള സ്വാതന്ത്ര്യം അവന് കൊടുത്തിട്ടുണ്ടെന്നും സെക്സ് എജ്യുക്കേഷൻ അടക്കം പല കാര്യങ്ങളെക്കുറിച്ചും തനിക്ക് അറിയാവുന്ന കാര്യങ്ങൾ മകന് പറഞ്ഞ് കൊടുത്തിട്ടുണ്ടെന്നും താരം പറഞ്ഞു.
ഒരു സിംഗിൾ പേരന്റായി മകനെ വളർത്തുന്നതിൽ അഭിമാനമാണെന്നും മഞ്ജു പത്രോസ് അഭിമുഖത്തിൽ പറഞ്ഞു. ഒരിടയ്ക്ക് മകൻ ഗേയാണോയെന്ന് താൻ സംശയിച്ചിരുന്നുവെന്നും മഞ്‍ജു പത്രോസ് അഭിമുഖത്തില്‍ വ്യക്തമാക്കുന്നു. ”അവൻ എപ്പോഴും ഒരു സുഹൃത്തിന്റെ വീട്ടിൽ പോകും, അവനെ എപ്പോഴും ഫോൺ വിളിക്കും. ഞങ്ങൾ കേൾക്കാതെ പതുക്കെയാണ് സംസാരിക്കുക. അപ്പോ എനിക്ക് സംശയം.. ബർണാച്ചാ, നീ ഗേ ആണോ എന്ന് ഞാൻ ചോദിച്ചു. അത് തെറ്റായ അർത്ഥത്തിൽ ഒന്നും അല്ല. അറിഞ്ഞിരിക്കാനാണ്. കാരണം, ടീനേജ് പ്രായം ആയിട്ടും അവന് ഗേൾഫ്രണ്ട് ഒന്നുമില്ല. പക്ഷേ, ഞാൻ ചോദിച്ച കാര്യം അപ്പോൾ തന്നെ അവൻ കൂട്ടികാരനെ വിളിച്ചു പറഞ്ഞു”, മഞ്ജു പത്രോസ് പറഞ്ഞു.