അവതാരികയായും നടിയായും സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർ ആയുമൊക്കെ വലിയ ജനപിന്തുണ നേടിയിട്ടുള്ള ആളാണ് പേളി മാണി. ലൈഫ്‌സ്റ്റൈൽ വ്ലോഗറായ താരം തന്റെ വിവാഹം മുതൽ രണ്ടാമത്തെ കുഞ്ഞുവരെയുള്ള വിശേഷങ്ങൾ എല്ലാം തന്നെ തന്റെ പ്രേക്ഷകരെ അറിയിക്കാറുണ്ട്.
ഇന്ന് ഒരുപക്ഷെ ഇത്രയും പോസിറ്റിവിറ്റി നിറയ്ക്കുന്ന ഒരു യൂട്യൂബർ വേറെ ഉണ്ടോ എന്ന് ചോദിച്ചാൽ സംശയമാണ്. അത്രത്തോളം പോസിറ്റീവ് എനർജിയാണ് പേളി പ്രേക്ഷകർക്കായി കരുതി വച്ചിരിക്കുന്നത്. ഇന്ന് രണ്ടുപെണ്മക്കളുടെ അമ്മയാണ് പേളി. ഈ അവസരത്തിൽ പേളിയുടെ ഒരു പുതിയ വീഡിയോ ആണ് വൈറലായി മാറുന്നത്.
നിലുവിനെ സ്കൂളിൽ അയച്ചപ്പോൾ എന്തിനാണിത്ര ഇമോഷണൽ ആയതെന്ന ചോദ്യത്തിന് മറുപടി നൽകുകയാണ് പേളി. ‘നമ്മൾ ഹോം സ്‌കൂൾ ചെയ്യാൻ ആയിരുന്നു പ്ലാൻ ചെയ്തത്. മമ്മിയും ചോദിച്ചു നേരെ യുകെജിയിലേക്ക് വിട്ടാൽ പോരെ എന്തിനാണ് പ്ളേ സ്‌കൂൾ എന്ന്. പലവട്ടം ഞാൻ ആലോചിച്ചു. ഞാൻ ഇല്ലാതെ ആദ്യമായി ആണ് അവൾ മാറി നിൽക്കുന്നത്. അതുകൊണ്ടാണ് എനിക്ക് അന്ന് അത്രയും സങ്കടം വന്നത്, പിന്നെ ഇത് വൺ വേ റോഡ് ആണല്ലോ. ഇതിൽ നമ്മൾക്ക് റിവൈൻഡ് അടിക്കാൻ ആകില്ല.
പിന്നെ ഇനി വലിയ ക്ലാസ് വരെ ആകുമ്പോൾ അങ്ങനെയാണ്. ഒരുപക്ഷേ നിതാര സ്‌കൂളിൽ പോകുമ്പോൾ ഇത്രയും ഫീലിംഗ്സ് ഉണ്ടാകില്ല. കാരണം നില എന്റെ ആദ്യത്തെ കണ്മണിയാണ്. എന്റെ ഇമോഷൻസ് എല്ലാം കൂടുതൽ ആയിരിക്കും. പിന്നെ നിതാര എത്തുമ്പോഴേക്ക് ഈ സ്‌കൂൾ എന്നതൊക്കെ നമുക്ക് ശീലമായി മാറും, അന്ന് വ്ലോഗ് എടുക്കണ്ട എന്ന് പ്ലാൻ ചെയ്‌തെയാണ്. ഒരു മെമ്മറി ആയി സൂക്ഷിക്കാൻ ആയിരുന്നു പ്ലാൻ. പക്ഷെ ശ്രീനി അത് കവർ ചെയ്തു. എന്റെ മൂഡ് ശരിക്കും അന്ന് വളരെ മോശവും ആയിരുന്നു.
ഞാൻ അത് പറഞ്ഞതാണ്, പക്ഷേ അത് ഒന്ന് കവർ ചെയ്തു വ്ലോഗ് ആയിരുന്നില്ല. അവൾക്ക് വേണ്ടി അന്ന് എല്ലാം ഞാൻ ചെയ്യുമ്പോൾ എന്തോ തൊണ്ടയിൽ ഒരു ഭാരം ആയിരുന്നു. കുറെ നല്ല മെസേജസ് ആണ് ആ വീഡിയോയിൽ കിട്ടിയത്. കുറെ അമ്മേമാരുടെ സ്റ്റോറീസ് അതിൽ വായിച്ചിട്ട് എനിക്ക് തന്നെ സങ്കടം വന്നു’, എന്ന് പേളി പറയുന്നു.